തിരുവല്ല നഗരത്തിലെ ബ്യൂട്ടീപാര്‍ലറില്‍ തീപിടിത്തം; കട പൂർണമായും കത്തി നശിച്ചു

തിരുവല്ല നഗരത്തിലെ ബ്യൂട്ടീപാര്‍ലറില്‍ തീപിടിത്തം; കട പൂർണമായും കത്തി നശിച്ചു 
 പത്തനംതിട്ട: തിരുവല്ല നഗരത്തിലെ ബ്യൂട്ടീപാര്‍ലറില്‍ തീപിടിത്തം.അപകടത്തിൽ കട പൂർണമായും കത്തി നശിച്ചു. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് എ സിയില്‍ നിന്ന് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. കടയുടെ ഉള്‍ഭാഗം ആണ് കത്തി നശിച്ചത്.പെര്‍ഫ്യൂമും സാനിറ്റൈസറുമടക്കമുള്ള സാധനങ്ങള്‍ കടയിലുണ്ടായിരുന്നു. ഇതായിരിക്കാം തീ പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബ്യൂട്ടീപാര്‍ലറിന് തൊട്ടടുത്ത് തന്നെ പെട്രോള്‍ പമ്ബുണ്ട്. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിലാണ് വലിയൊരു അപകടം ഒഴിവായത്.

Share this story