ചായം പദ്ധതി ഉദ്‌ഘാടനം ചെയ്തു

 ചായം പദ്ധതി ഉദ്‌ഘാടനം ചെയ്തു
 

വയനാട്: വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സർഗ ശേഷി സാമൂഹികനന്മയ്ക്കായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീം സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന ചായം പദ്ധതിയുടെ വെള്ളമുണ്ട ഹയർസെക്കണ്ടറി തല ഉദ്‌ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം തോമസ് പൈനാടത്ത് അധ്യക്ഷത വഹിച്ചു.

എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ സി ഹാരിഷ് , ആൽബി സുകുമാരൻ, കെ.അർജുൻ, സി.കെ അഷ്‌കറലി തുടങ്ങിയവർ സംസാരിച്ചു.

Share this story