"ന​ല്ല ഭ​ക്ഷ​ണം നാ​ടി​ന്‍റെ അ​വ​കാ​ശം' കാ​മ്പ​യിൻ; 32 ക​ട​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി

veena

 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് "ന​ല്ല ഭ​ക്ഷ​ണം നാ​ടി​ന്‍റെ അ​വ​കാ​ശം' എ​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കഴിഞ്ഞ ദിവസം  349 പ​രി​ശോ​ധ​ന​ക​ള്‍ കൂടി ന​ട​ത്തി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അറിയിച്ചു. പരിശോധനയിൽ ലൈ​സ​ന്‍​സോ ര​ജി​സ്‌​ട്രേ​ഷ​നോ ഇ​ല്ലാ​ത്ത 32 ക​ട​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. 119 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു 22 കി​ലോ വൃ​ത്തി​ഹീ​ന​മാ​യ മാം​സം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. 32 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. മാ​സം ര​ണ്ട് മു​ത​ൽ ഇ​ന്നു​വ​രെ ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 1132 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്.ലൈ​സ​ന്‍​സോ ര​ജി​സ്‌​ട്രേ​ഷ​നോ ഇ​ല്ലാ​ത്ത 142 ക​ട​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. 466 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. 162 കി​ലോ വൃ​ത്തി​ഹീ​ന​മാ​യ മാം​സം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. 125 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 

കാ​സ​ർ​ഗോ​ട്ട് ഇ​രു​ന്നൂ​റ് കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ട്ട് ഇ​രു​ന്നൂ​റ് കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ത്യേ​ക സംഘം രാ​വി​ലെ മാ​ർ​ക്ക​റ്റി​ൽ നടത്തിയ പരിശോധനയിൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ലോ​റി​യി​ൽ നി​ന്നു​മാ​ണ് മ​ത്സ്യം ക​ണ്ടെ​ത്തി​യ​ത്. എ​ട്ട് ബോ​ക്‌​സു​ക​ളി​ലാ​യാ​ണ് മ​ത്സ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ത്യേ​ക സം​ഘ​മാ​ണ് രാ​വി​ലെ മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ഴ​കി​യ മ​ത്സ്യം എ​ത്തി​ച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം അ​റി​യി​ച്ചു.

Share this story