ടെക്നോപാർക്കിന് ഏറ്റെടുത്ത 9.75 ഏക്കർ ഭൂമി നിഷിന് കൈമാറാൻ മന്ത്രിസഭ തീരുമാനം
Wed, 25 Jan 2023

തിരുവനന്തപുരം: ടെക്നോപാർക്കിനു വേണ്ടി ഏറ്റെടുത്തതും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) പാട്ടവ്യവസ്ഥയിൽ പ്രവർത്തിക്കുന്നതുമായ തിരുവനന്തപുരം ആറ്റിപ്ര വില്ലേജിലെ ടെക്നോപാർക്കിന്റെ ഉടമസ്ഥതയിലുള്ള 9.75 ഏക്കർ ഭൂമി നിഷിന് കൈമാറാൻ മന്ത്രിസഭ തീരുമാനമെടുത്തു. ഭൂമി നിഷിന് കൈമാറുവാൻ റവന്യൂ, സാമൂഹിക നീതി വകുപ്പുകളെ ചുമതലപ്പെടുത്തും. നിഷ് നൽകേണ്ട കുടിശിക തുകയായ 1,86,82,700 രൂപ എഴുതിത്തള്ളി ഈ ഭൂമി സാമൂഹികനീതി വകുപ്പിന് കൈമാറുന്നതിനായി റവന്യൂ വകുപ്പിന് തിരികെ നൽകാൻ തീരുമാനിച്ചു.