സിബിഐ 5 ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍

news6
 മമ്മൂട്ടിയുടെ സിബിഐ 5 ദി ബ്രെയിന്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശനം കാണാന്‍ മമ്മൂട്ടി, രണ്‍ജിപണിക്കര്‍, രമേശ് പിഷാരടി, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് അധികൃതര്‍ എന്നിവര്‍ ചേർന്ന് ഡൗണ്‍ ടൗണില്‍ നേരിട്ടെത്തിയിരുന്നു. കൂടാതെ നൂറുകണക്കിന് ആളുകളാണ് ട്രെയിലര്‍ പ്രദര്‍ശനം കാണാനെത്തിയത്.കുറുപ്പിന് ശേഷം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്ന രണ്ടാമത്തെ മലയാള സിനിമയാണ് സിബിഐ 5. മലയാളികളെ ആവേശം കൊളളിക്കുന്ന സിനിമയായിരിക്കും സിബിഐ5 എന്ന് മമ്മൂട്ടി പറഞ്ഞു. 

Share this story