മാന്നാറിൽ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാല് പേർ പിടിയിൽ

arrest
 ആലപ്പുഴ: മാന്നാറിൽ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ നാല് പേർ പിടിയിൽ. കായംകുളം സ്വദേശി ആഷിഖ്, മാന്നാർ സ്വദേശി രജിത്ത്, ചെങ്ങന്നൂർ സ്വദേശി അരുണി വിക്രമൻ, മാവേലിക്കര സ്വദേശി ഉമേഷ് എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.  ആലപ്പുഴ എണ്ണയ്ക്കാട് സ്വദേശി നന്ദുവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലാണ് പോലീസ് നടപടി. നന്ദുവിനെ കാണാനില്ലെന്ന് കാണിച്ച് ശനിയാഴ്ചയാണ് മാതാപിതാക്കൾ മാന്നാർ പൊലീസിന് പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നന്ദുവിനെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായി വിവരം ലഭിച്ചു. കഞ്ചാവ് വിറ്റുകിട്ടിയ പ്രതിഫലം വീതം വയ്ക്കലിനെ തുടർന്നുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടു പോയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കാറിൽ കയറ്റിക്കൊണ്ടു പോകാൻ ശ്രമം നടന്നെങ്കിലും നന്ദു കുതറിയോടി അടുത്ത വീടിൻ്റെ മുകളിൽ ഒളിച്ചിരിക്കുകയുമായിരുന്നു.സംസ്ഥാനത്തെ പല സ്റ്റേഷനുകളിലായി അനേകം ക്രിമിനൽ കേസുകൾ ഉള്ളയാളാണ്  പ്രതി ആഷിഖ് എന്ന് പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു.

Share this story