പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു

apply
 

പത്തനംതിട്ട: പട്ടികജാതി വികസനവകുപ്പിന്റെ അധീനതയില്‍ അടൂര്‍ കരുവാറ്റയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് 2022-23 അധ്യയനവര്‍ഷം 5 മുതല്‍10 വരെയുള്ള ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി വിദ്യാര്‍ഥിനികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ ട്യൂഷന്‍ സംവിധാനം, ലൈബ്രറി സൗകര്യം, രാത്രികാല പഠന സേവനത്തിനായി റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍മാരുടെ സേവനം, മാനസിക ആരോഗ്യ സംരക്ഷണത്തിനായി കൗണ്‍സിലിങ്, കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന, മെനു അനുസരിച്ചുള്ള സമീകൃതാഹാരം, സൗജന്യമായി യൂണിഫോം, നൈറ്റ്ഡ്രസ്സ്, പഠനോപകരണങ്ങള്‍, പോക്കറ്റ്മണി,യാത്രാക്കൂലി എന്നിവ ലഭിക്കും.

 അപേക്ഷകര്‍ കുട്ടിയുടെ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും മുന്‍ വര്‍ഷം പഠിച്ചിരുന്ന സ്‌കൂളില്‍ നിന്നുള്ള മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍രേഖ, പാസ്പോര്‍ട്ട് സൈസ്ഫോട്ടോ എന്നിവ സഹിതം പറക്കോട് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 20. ഫോണ്‍: 9633003346.

Share this story