അനിൽ കെ. ആന്‍റണിയുടെ രാജി സ്വാഗതം ചെയ്യുന്നു: വി.ടി ബൽറാം
Jan 25, 2023, 11:49 IST

പാലക്കാട്: കോൺഗ്രസ് പദവികൾ രാജിവയ്ക്കാനുള്ള അനിൽ കെ. ആന്‍റണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വി.ടി. ബൽറാം. പദവിയുണ്ടെങ്കിലും കുറച്ചുകാലമായി അദ്ദേഹം പാർട്ടിയിൽ സജീവമായിരുന്നില്ലെന്നും പദവികള്‍ പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ബൽറാം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററിയെ വിമർശിച്ചതിന്‍റെ പേരിൽ വിവാദത്തിലായ അനിൽ ആന്‍റണി കോൺഗ്രസിന്‍റെ എല്ലാ പദവികളിൽനിന്നും ഇന്ന് രാവിലെയാണ് രാജിവച്ചത്. എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്റർ അടക്കമുള്ള പദവികളിൽ നിന്നാണ് രാജിവച്ചത്. കോൺഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും അനിൽ ആന്‍റണി കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അനില്‍ ആന്‍റണി രാജി വിവരം അറിയിച്ചത്.