പോക്സോ കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

പോക്സോ കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: വെട്ടൂരിൽ പതിമൂന്നുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. താഴെവെട്ടൂർ മുഴങ്ങിൽ വീട്ടിൽ അഭിലാഷ് എന്ന 43-കാരനാണ്  അറസ്റ്റിലായത്. ഭയപ്പെട്ട കുട്ടിയുടെ സ്വഭാവത്തിലുണ്ടായ വ്യത്യാസം മനസ്സിലാക്കി വിവരം ചോദിച്ചറിഞ്ഞ രക്ഷാകർത്താക്കളാണ് പൊലീസിൽ പരാതി നൽകിയത്.

വർക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നിർദേശാനുസരണം എസ്.എച്ച്.ഒ സനോജ്.എസ്, സബ് ഇൻസ്പെക്ടർമാരായ രാഹുൽ.പി.ആർ, അബ്ദുൽ ഹക്കീം, പ്രൊബേഷൻ എസ്.ഐ മനോജ്, ഗ്രേഡ് എസ്.ഐ ജയരാജ്, എ.എസ്.ഐ ഫ്രാങ്ക്ലിൻ, എസ്.സി.പി.ഒമാരായ സുധീർ, ഷിജു, ഷൈജു എന്നിവരടങ്ങിയ സംഘമാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്.
 

Share this story