Times Kerala

തൃപ്പൂണിത്തുറയിൽ  പൊലീസ് ഉദ്യോഗസ്ഥനെ  മരിച്ച നിലയില്‍ കണ്ടെത്തി

 
428

തൃപ്പൂണിത്തുറയിൽ  പൊലീസ് ഉദ്യോഗസ്ഥനെ  മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് എറണാകുളം കെ.എ.പി ബറ്റാലിയനിലെ എസ്.ഐ തിരുവനന്തപുരം പാങ്ങോട് കെ.ടി കുന്ന് സനില്‍ ഭവനില്‍ സജിത് യു. (40) ആണ് . ആളൊഴിഞ്ഞ പറമ്പില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം വെള്ളിയാഴ്ച്ച രാവിലെയാണ് കണ്ടത്.  എരൂര്‍ കണിയാമ്പുഴ റോഡില്‍ തിട്ടേപ്പടി ജങ്ഷന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

 സജിത് കെ.എ.പി. രണ്ടാം ബറ്റാലിയനില്‍ നിന്ന് കെ.എ.പി. ഒന്നാം ബറ്റാലിയനിലേക്ക് സ്ഥലംമാറി എത്തിയ ഉദ്യോഗസ്ഥനാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് തുടര്‍ നടപടികള്‍ക്കായി മൃതദേഹം മാറ്റി. പിതാവ്: ഉപേന്ദ്രന്‍, അമ്മ: ലീലാകുമാരി. ഭാര്യ: ധന്യ.  ഹില്‍പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story