ഐഡിബിഐ ബാങ്കിന് 927 കോടി രൂപ അറ്റാദായം
Wed, 25 Jan 2023

കൊച്ചി: 2022 ഡിസംബര്‍ 31-ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഐഡിബിഐ ബാങ്ക് 60 ശതമാനം വര്‍ധനവോടെ 927 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 578 കോടി രൂപയായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വര്‍ധനവോടെ 2,051 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് ബാങ്ക് കൈവരിച്ചത്. വാര്‍ഷികാടിസ്ഥാനത്തില്‍ 23 ശതമാനവും, ത്രൈമാസാടിസ്ഥാനത്തില്‍ 7 ശതമാനവുമെന്ന നിരക്കില്‍ അറ്റ പലിശ വരുമാനത്തില്‍ 2,925 കോടി രൂപ നേടി. ആകെ നിക്ഷേപത്തിന്‍റെ 54.44 ശതമാനം കറണ്ട്, സേവിങ്സ് അക്കൗണ്ടുകളുമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.