Times Kerala

 ഖാദിക്ക് ഫബ്രുവരി 14 വരെ 30 ശതമാനം റിബേറ്റ്

 
 ഓണത്തിന് ഓരോ വീട്ടിലും ഒരു ഖാദി ഉത്പന്നം; ഓണം ഖാദി മേളയ്ക്ക് തുടക്കം
 

 

സർവ്വോദയം പക്ഷം പ്രമാണിച്ച് ഖാദി വസ്ത്രങ്ങളുടെ  30% റിബേറ്റ് ഫബ്രുവരി 9 മുതൽ 14 വരെ ഉണ്ടായിരിക്കുന്നതാണ്. റിബേറ്റിന്റെ ജില്ലാ തല ഉദ്‌ഘാടനം കൂത്താട്ടുകുളം ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിൽ നടന്നു.  

വാർഡ് കൗൺസിലർ കലാരാജുവിന്റെ അധ്യക്ഷതയിൽ   ഖാദി ബോർഡ് മെമ്പർ കെ. ചന്ദ്രശേഖരൻ മേള ഉദ്‌ഘാടനം ചെയ്തു.  കഴിഞ്ഞ ഓണം റിബേറ്റ് മേളയിൽ വിതരണം ചെയ്ത സമ്മാന കൂപ്പണിൽ ഒന്നാം സമ്മാനം ലഭിച്ച അനിത അപ്പുക്കുട്ടന് യോഗത്തിൽ വച്ച് ഒരു പവൻ സ്വർണ്ണ നാണയം ബോർഡ് മെമ്പർ സമ്മാനിച്ചു. യോഗത്തിൽ, ഫെബീഷ് ജോർജ്, പി. സി. ഭാസ്കരൻ,   എം. എം. അശോകൻ, മാർക്കോസ് ജോയ്, ജോമോൻ കുര്യാക്കോസ്, മാർക്കോസ് ഉലഹന്നാൻ, ദേവദാസ്, ശ്രീനിവാസൻ കാക്കൂർ, പി.സജിത , കെ. എ. റോബർട്ട് എന്നിവർ പ്രസംഗിച്ചു.

Related Topics

Share this story