Thomas Isaac says Kochi Mayor's stance is destructive

'സമൃദ്ധി'യെ നശിപ്പിക്കാനാണ് ശ്രമം': കൊച്ചി മേയറുടേത് വിനാശകരമായ നിലപാടെന്ന് തോമസ് ഐസക് | Kochi Mayor

കുടുംബശ്രീയെ ഇല്ലാതാക്കാം എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു
Published on

കൊച്ചി: എറണാകുളം കോർപ്പറേഷന്റെ ജനകീയ ഭക്ഷണശാലയായ 'സമൃദ്ധി'യെ നശിപ്പിക്കാനാണ് പുതിയ മേയർ വി.കെ. മിനിമോൾ ശ്രമിക്കുന്നതെന്ന് ഡോ. തോമസ് ഐസക്. കുടുംബശ്രീയുടെ അഭിമാനകരമായ ഈ സംരംഭത്തെ ഇല്ലാതാക്കാനുള്ള കോൺഗ്രസിന്റെ നീക്കം വിനാശകരമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(Thomas Isaac says Kochi Mayor's stance is destructive)

കുടുംബശ്രീയെ ഇല്ലാതാക്കാം എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരീക്ഷണമാണ് കൊച്ചിയിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് സമൃദ്ധിക്ക് പകരം 'ഇന്ദിരാ കാന്റീൻ' എന്ന പുതിയ പദ്ധതി കൊണ്ടുവരുന്നത്. 10 രൂപയ്ക്ക് ഭക്ഷണം നൽകുമെന്നാണ് പുതിയ പദ്ധതിയെക്കുറിച്ച് പറയുന്നത്.

എന്നാൽ സാധാരണക്കാർക്ക് വില കുറച്ചു നൽകുക എന്നതല്ല, മറിച്ച് നിലവിലുള്ള മികച്ച സംവിധാനത്തെ തകർക്കുക എന്നതാണ് ഇതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നഗരത്തിലെ സാധാരണക്കാർക്കും തൊഴിലാളികൾക്കും കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം നൽകുന്നതിലൂടെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയ സംരംഭമാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമൃദ്ധി.

Times Kerala
timeskerala.com