Times Kerala

അരുവിക്കര ഡാമിൻ്റെ 2,3 ഷട്ടറുകൾ ഉയർത്തി 

 
അരുവിക്കര ഡാമിൻ്റെ 2,3 ഷട്ടറുകൾ ഉയർത്തി
അരുവിക്കര ഡാമിൻ്റെ രണ്ടാമത്തേയും മൂന്നാമത്തേയും ഷട്ടറുകൾ ഇന്ന് വൈകീട്ട് 10 സെന്റിമീറ്റർ വീതം ഉയർത്തി. അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
 ഇന്ന് മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ശക്തമായ മഴയക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി എന്നി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

Related Topics

Share this story