ആലപ്പുഴയിൽ 12 വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു
Sep 7, 2023, 06:16 IST

ആലപ്പുഴ: ചുനക്കരയിൽ സുഹൃത്തിനൊപ്പം പുഞ്ചവയൽ കാണാൻ പോയ 12 വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു.
അടൂര്‍ മണക്കാല പരുമലവടക്കതില് ബിജു - ശ്രീജ ദമ്പതികളുടെ മകള്‍ ദേവനന്ദ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. ശ്രീജയുടെ കുടുംബവീടിന് സമീപത്തുള്ള പെരുവേലില്‍ച്ചാല്‍ പുഞ്ച കാണാൻ പോയ ദേവനന്ദ വെള്ളക്കെട്ടിലേക്ക് കാൽവഴുതി വീഴുകയായിരുന്നു.
