Times Kerala

 ലോക്കറിൽവെച്ച 120 പവൻ സ്വര്‍ണം കാണാനില്ല; യുവതിയുടെ പരാതിയില്‍ ഭർത്താവിനും ബാങ്ക് മാനേജർക്കും എതിരേ കേസ്

 
gold rate
 ബദിയഡുക്ക: ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാനില്ലെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും ബാങ്ക് മാനേജർക്കും എതിരേ കേസെടുത്തു പോലീസ്. കുംബഡാജെ മുനിയൂരിലെ റംല റസീന നൽകിയ പരാതിയിൽ ഭർത്താവ് പൈക്ക ചന്ദ്രംപാടിയിലെ അബ്ദുൾ ലത്തീഫ്, നെക്രാജെ സർവീസ് സഹകരണ ബാങ്ക് മാനേജർ നാരായണൻ നായർ എന്നിവർക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. 120 പവൻ സ്വർണം കാണാനില്ലെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. 
അബ്ദുൾ ലത്തീഫും പരാതിക്കാരിയായ ഭാര്യ റംലയും നേരത്തെ ഗൾഫിലായിരുന്നു. രണ്ടുവർഷമായി ലത്തീഫ് നാട്ടിലാണ്. പിണക്കത്തെതുടർന്ന് രണ്ടുപേരും താമസം വെവ്വേറെയാണ്. 15 വർഷം മുൻപ്‌ ലോക്കർ തുറന്ന് സ്വർണം അവിടെയുണ്ടെന്ന് ഉറപ്പാക്കിയതാണെന്നും ഭർത്താവ് തന്റെ അനുവാദമില്ലാതെയാണ് സ്വർണമെടുത്തതെന്നും റംല പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്വർണമെടുക്കാൻ ലത്തീഫിന് ബാങ്ക് മാനേജർ ഒത്താശ നൽകിയെന്നും പരാതിയിലുണ്ട്. എന്നാൽ ലോക്കറിന്റെ ഉത്തരവാദിത്വം പൂർണമായും റംലയ്ക്കാണെന്നും ഭർത്താവ് അതിൽനിന്ന് സ്വർണമെടുത്തതിൽ ബാങ്കിന് ബന്ധമില്ലെന്നും ബാങ്ക് മാനേജർ വിശദീകരിച്ചു.

Related Topics

Share this story