Times Kerala

പട്ടികജാതി - പട്ടിക വർഗ്ഗ സങ്കേതങ്ങളുടെ സമഗ്ര വികസനത്തിനായി 4 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ
 

 
വി​ശ്വാ​സ​ത്തി​ന്‍റെ ശാ​സ്ത്രീ​യ​ത പ​രി​ശോ​ധി​ക്കേ​ണ്ട​തു മ​ന്ത്രി​യ​ല്ല: കെ. ​രാ​ധാ​കൃ​ഷ്ണ​ൻ

പട്ടികജാതി - പട്ടിക വർഗ്ഗ വികസന വകുപ്പ് അംബേദ്കർ ഗ്രാമം പദ്ധതി 2023-24 ൽ ഉൾപ്പെടുത്തി ചേലക്കര നിയോജക മണ്ഡലത്തിലെ രണ്ട് പട്ടികജാതി കോളനികളുടെയും അംബേദ്കർ സെറ്റിൽമെൻ്റ് പദ്ധതി 2022-23 ൽ ഉൾപ്പെടുത്തി രണ്ട് പട്ടികവർഗ്ഗ സങ്കേതങ്ങളുടെയും സമഗ്ര വികസനത്തിനായി 4 കോടി രൂപ അനുവദിച്ചു.

മുള്ളൂർക്കര ഗ്രാമ പഞ്ചായത്തിലെ ഇടപ്പാറ ഗ്രാമത്തിന് 1 കോടി രൂപ, കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മാളിയംകുന്ന് ഗ്രാമം സമഗ്രവികസനത്തിന് 1 കോടി രൂപ, അംബേദ്കർ സെറ്റിൽമെൻ്റ് പദ്ധതി 2022-23 ൽ ഉൾപ്പെടുത്തി പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ മാട്ടിൻമുകൾ, മാങ്കുളമ്പ് പട്ടികവർഗ്ഗ സങ്കേതങ്ങളുടെ സമഗ്ര വികസനത്തിനായി ഓരോ കോടി വീതവും അനുവദിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.

Related Topics

Share this story