ക്രിസ്മസ് ആഘോഷത്തിൽ വന്ദേ ഭാരത് ഉദ്ഘാടന വേളയിൽ പാടിയത് പോലെയുള്ള ദേശഭക്തി ഗാനങ്ങൾ വേണമെന്ന് BMS: വിവാദം | Christmas

പ്രതിഷേധവുമായി മറ്റ് സംഘടനകൾ
ക്രിസ്മസ് ആഘോഷത്തിൽ വന്ദേ ഭാരത് ഉദ്ഘാടന വേളയിൽ പാടിയത് പോലെയുള്ള ദേശഭക്തി ഗാനങ്ങൾ വേണമെന്ന് BMS: വിവാദം | Christmas
Updated on

തിരുവനന്തപുരം: തപാൽ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്ത് നടക്കാനിരിക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ 'ഗണഗീതം' ആലപിക്കണമെന്ന ആവശ്യവുമായി ബി.എം.എസ് രംഗത്ത്. നാളെ നടക്കാനിരിക്കുന്ന ആഘോഷ പരിപാടികൾക്കിടെ ഗണഗീതം കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബി.എം.എസ് സെക്രട്ടറി സംഘാടകർക്ക് കത്ത് നൽകി.(BMS's weird demand for the Christmas celebrations)

വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടന വേളയിൽ കുട്ടികൾ പാടിയ രീതിയിലുള്ള ദേശഭക്തി ഗാനങ്ങൾ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ആലപിക്കണമെന്നാണ് കത്തിലെ ആവശ്യം. എല്ലാ പ്രവർത്തകരും ആഘോഷ വേളയിൽ സജീവമായി പങ്കെടുക്കണമെന്നും ബി.എം.എസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

ബി.എം.എസ്സിന്റെ ഈ നീക്കത്തിനെതിരെ ഇടത്-കോൺഗ്രസ് അനുകൂല സംഘടനകൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

Related Stories

No stories found.
Times Kerala
timeskerala.com