Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeKerala Assembly Election 2026വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും: കുടുംബത്തിൻ്റെ ആവശ്യം തള്ളി CPIM സംസ്ഥാന...

വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും: കുടുംബത്തിൻ്റെ ആവശ്യം തള്ളി CPIM സംസ്ഥാന സെക്രട്ടറിയേറ്റ് | Veena George

🎙️ Latest Podcast

Always plays the latest podcast episode

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ നിന്ന് തന്നെ ജനവിധി തേടും. മത്സരരംഗത്തുനിന്ന് വീണയെ ഒഴിവാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം നിരസിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഈ തീരുമാനമെടുത്തത്. ഇതോടെ ആറന്മുളയിൽ വീണയ്ക്ക് ഇത് മൂന്നാം ഊഴമാകും.(Veena George to contest from Aranmula, CPIM State Secretariat rejects family’s demand)

കുടുംബപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വീണയുടെ ഭർത്താവ് ആണ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. സംസ്ഥാന-ജില്ലാ നേതാക്കളെ നേരിട്ടും ഫോണിലൂടെയും ഈ ആവശ്യം അറിയിച്ചിരുന്നു.

മണ്ഡലത്തിൽ വീണാ ജോർജ് നേരത്തെ തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. വീണ ജോർജ് നിലവിൽ സംസ്ഥാന ആരോഗ്യ മന്ത്രിയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.