Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKerala Assembly Election 2026'ഭരണവിരുദ്ധ വികാരമില്ല, എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും': MA...

‘ഭരണവിരുദ്ധ വികാരമില്ല, എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും’: MA ബേബി | Exit polls

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണസാധ്യത കൽപ്പിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി സിപിഎം. എക്സിറ്റ് പോളുകൾ യഥാർഥ ഫലത്തിനോട് അടുത്ത ചരിത്രവും അല്ലാത്ത ചരിത്രവും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചു. (There is no anti-government sentiment, the result will be different from the exit polls, says MA Baby)

ഔദ്യോഗിക ഫലം വരുമ്പോൾ എക്സിറ്റ് പോളുകളിൽ നിന്ന് വ്യത്യസ്തമായ ചിത്രമാകും കേരളത്തിലുണ്ടാവുകയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നില്ല.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രിക്കെതിരെ തരംതാഴ്ന്ന ആക്ഷേപങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. എന്നാൽ ജനങ്ങൾ ഇത്തരം ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുത്തിട്ടില്ല. മിക്ക എക്സിറ്റ് പോൾ സർവേകളും യുഡിഎഫിന് 70 മുതൽ 90 വരെ സീറ്റുകൾ പ്രവചിക്കുമ്പോഴാണ്, ഇടതുമുന്നണി നേതാക്കൾ ഈ കണക്കുകളെ തള്ളിക്കളയുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.