കോട്ടയം: കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ പൊറുതിമുട്ടിയപ്പോൾ ഉണ്ടായ മാറ്റമാണ് യുഡിഎഫിന് അനുകൂലമായത്. പയ്യന്നൂരും തളിപ്പറമ്പും പോലെയുള്ള സിപിഎം കോട്ടകളിൽ അവർ പരാജയപ്പെട്ടത് പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും ജനങ്ങളുടെ അതൃപ്തിയും കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(G Sukumaran Nair NSS On Kerala Election Results And VD Satheesan CM Race)
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് കോൺഗ്രസ് കേന്ദ്ര നേതൃത്വമാണ്. കഴിവുള്ളവരും പരിചയസമ്പന്നരും ആ സ്ഥാനത്തേക്ക് വരണമെന്നാണ് എൻഎസ്എസ് ആഗ്രഹിക്കുന്നത്. ഇന്ന ആൾ വരണമെന്ന് എൻഎസ്എസ് ആവശ്യപ്പെടില്ല. വി.ഡി. സതീശന്റെ ചില നിലപാടുകളോടുള്ള വിയോജിപ്പ് ഇപ്പോഴുമുണ്ട്. അത് തിരുത്താൻ അദ്ദേഹത്തോട് ആവശ്യപ്പെടില്ല. തിരഞ്ഞെടുപ്പിൽ പറവൂരിലടക്കം എൻഎസ്എസ് സമദൂര നിലപാടാണ് സ്വീകരിച്ചത്. സതീശനെയാണ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി തീരുമാനിക്കുന്നതെങ്കിൽ അത് സ്വീകരിക്കുകയല്ലാതെ മറ്റു വഴികളില്ല.
പത്തനാപുരത്ത് ഗണേഷ് കുമാറിന്റെ തോൽവിക്ക് എൻഎസ്എസിനുള്ളിലെ പ്രാദേശിക പ്രശ്നങ്ങൾ ഒരു പരിധിവരെ കാരണമായിട്ടുണ്ട്. അവിടെയും സംഘടന സ്വീകരിച്ചത് സമദൂര നിലപാടായിരുന്നു. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ വെള്ളാപ്പള്ളിയല്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടി പറയാനില്ലെന്നും സുകുമാരൻ നായർ പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ ആർക്കെങ്കിലും വോട്ട് ചെയ്യണമെന്ന് എൻഎസ്എസ് ആസ്ഥാനത്തുനിന്ന് ആർക്കും നിർദ്ദേശം നൽകിയിരുന്നില്ലെന്നും സമുദായംഗങ്ങൾ സ്വന്തം താല്പര്യപ്രകാരമാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary
NSS General Secretary G. Sukumaran Nair stated that the UDF’s victory is a result of public anti-incumbency rather than the coalition’s own strength. He clarified that the NSS will not interfere in Congress’s CM selection process while maintaining his long-standing disagreement with V.D. Satheesan’s political stances.

