Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKerala Assembly Election 2026'ഡെപ്യൂട്ടേഷനിൽ വന്നയാൾ, ഞങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട': രാജീവ് ചന്ദ്രശേഖറിനെതിരെ VD...

‘ഡെപ്യൂട്ടേഷനിൽ വന്നയാൾ, ഞങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട’: രാജീവ് ചന്ദ്രശേഖറിനെതിരെ VD സതീശൻ | Rajeev Chandrasekhar

🎙️ Latest Podcast

കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയമറിയാത്ത രാജീവ് ചന്ദ്രശേഖർ തങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ടെന്നും മുകളിൽ നിന്ന് കെട്ടിയിറക്കിയ ബിസിനസുകാരൻ മാത്രമാണ് അദ്ദേഹമെന്നും സതീശൻ പരിഹസിച്ചു.(Don’t come and teach us politics, VD Satheesan against Rajeev Chandrasekhar)

‘നാണംകെട്ട പാർട്ടി’ എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സംസ്കാരമാണ് വെളിപ്പെടുത്തുന്നതെന്ന് സതീശൻ പറഞ്ഞു. ഇന്നലെ പെയ്ത മഴയിൽ കുരുത്ത തകരയാണ് രാജീവ് ചന്ദ്രശേഖർ. മൂന്ന് തവണ രാജ്യസഭാംഗമായതും ബി.ജെ.പി ടിക്കറ്റിലല്ല. ഡെപ്യൂട്ടേഷനിൽ വന്ന അദ്ദേഹത്തിന് കേരളത്തെക്കുറിച്ച് എന്തറിയാം എന്നും വി ഡി സതീശൻ ചോദിച്ചു.

ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ വോട്ട് കച്ചവടത്തിന് ധാരണയുണ്ടെന്ന ആരോപണം സതീശൻ ആവർത്തിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബി.ജെ.പി-സി.പി.എം ബന്ധം മുഖ്യപ്രചാരണ വിഷയമാക്കാനാണ് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.