HomeKerala Assembly Election 2026നിയമസഭയിലെ 'ഏറ്റവും പ്രായം കുറഞ്ഞ' MLA: ആലപ്പുഴ പിടിച്ചെടുത്ത് AD തോമസ്...

നിയമസഭയിലെ ‘ഏറ്റവും പ്രായം കുറഞ്ഞ’ MLA: ആലപ്പുഴ പിടിച്ചെടുത്ത് AD തോമസ് | AD Thomas Wins Alappuzha

ആലപ്പുഴ: ഒന്നര പതിറ്റാണ്ടായി ഇടതുകോട്ടയായിരുന്ന ആലപ്പുഴ മണ്ഡലം ഇളക്കിമറിച്ച് കോൺഗ്രസിന്റെ യുവനേതാവ് എ.ഡി. തോമസ്. സിപിഎമ്മിന്റെ മുതിർന്ന നേതാവും സിറ്റിങ് എംഎൽഎയുമായ പി.പി. ചിത്തരഞ്ജനെ 21,015 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോമസ് പരാജയപ്പെടുത്തിയത്. ഇതോടെ 30-ാം വയസ്സിൽ കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായി ഇദ്ദേഹം മാറും.(AD Thomas Wins Alappuzha Youngest MLA In Kerala Assembly 2026)

നവകേരള യാത്രയ്ക്കിടെ പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധിച്ചതിന് മുഖ്യമന്ത്രിയുടെ ഗൺമാന്റെ ക്രൂരമർദ്ദനത്തിന് ഇരയായ വ്യക്തിയാണ് തോമസ്. അന്ന് മുഖം തകർന്ന് രക്തം വാർന്നുനിൽക്കുന്ന തോമസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

മാരാരിക്കുളം അരശർക്കടവിൽ ഡൊമിനിക് ജാക്സന്റെയും അക്കാമ്മയുടെയും മകനായ തോമസ്, അതിജീവനത്തിന്റെ വലിയൊരു കഥ പറയാനുണ്ട്. പതിനേഴാം വയസ്സിൽ കുടുംബം പുലർത്താൻ അച്ഛനോടൊപ്പം കടലിൽ പോയിരുന്ന മത്സ്യത്തൊഴിലാളിയായിരുന്നു ഇദ്ദേഹം. പഠനത്തിനുള്ള പണം കണ്ടെത്താൻ പെട്രോൾ പമ്പിൽ ജോലിക്കുപോയും ട്യൂഷനെടുത്തുമാണ് മുന്നോട്ടുപോയത്. കെട്ടിടനിർമ്മാണ തൊഴിലാളിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കെഎസ്‌യു ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് യൂണിയൻ ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്.

ആലപ്പുഴയിൽ എ.ഡി. തോമസ് 81,065 വോട്ടുകൾ നേടിയപ്പോൾ ചിത്തരഞ്ജന് 60,050 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ബിജെപി സ്ഥാനാർത്ഥി എം.ജെ. ജോബ് 15,373 വോട്ടുകളിലൊതുങ്ങി. 2021-ൽ പതിനായിരത്തിലധികം വോട്ടിന് വിജയിച്ച ചിത്തരഞ്ജനെയാണ് രാഷ്ട്രീയത്തിലെ നവാഗതനായ തോമസ് മലർത്തിയടിച്ചത്.

Story Summary

30-year-old AD Thomas, the youngest MLA-elect in Kerala, won the Alappuzha seat by defeating CPM veteran PP Chitharanjan with a margin of 21,015 votes. From working as a fisherman and a petrol pump attendant to surviving physical assault during a political protest, Thomas’s journey to the Assembly is a testament to his resilience and ground-level struggle.

WhatsApp Channel Banner

Latest updates

CJP പ്രക്ഷോഭം: വിദ്യാർത്ഥികൾക്കെതിരെ ഉണ്ടായ അതിക്രമങ്ങൾ ചോദ്യംചെയ്യുന്ന ഹർജികൾ...

ന്യൂഡൽഹി: പരീക്ഷാ പേപ്പർ ചോർച്ചയ്‌ക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തിയ ചലോ സൻസദ് മാർച്ചിനിടെ വിദ്യാർഥികൾക്ക് നേരെയുണ്ടായ ക്രൂരമായ പോലീസ് നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും....

‘മുഖ്യമന്ത്രി സ്വകാര്യ പരിപാടികളിൽ അഭിരമിക്കുകയാണ്’: പ്രളയ ദുരിതാശ്വാസത്തിൽ സർക്കാരിന്...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുകയും വിവിധ ജില്ലകളിൽ പ്രളയക്കെടുതി രൂക്ഷമാകുകയും ചെയ്ത പശ്ചാത്തലത്തിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ജാഗ്രതാ നിർദേശങ്ങൾ നൽകുന്നതിലും സർക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി സിപിഐഎം മുഖപത്രത്തിൻ്റെ രൂക്ഷവിമർശനം. മുൻകാലങ്ങളിലെ മഹാപ്രളയങ്ങളെയും...

ഇടുക്കിയിൽ കനത്ത മഴ: മലങ്കര ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ...

ഇടുക്കി: ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഘട്ടംഘട്ടമായി ഒന്നര മീറ്റർ വരെ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും....

പേമാരിയിൽ മുങ്ങി കേരളം: ഇടുക്കിയിൽ കനത്ത മഴ, മലങ്കര...

തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഘട്ടംഘട്ടമായി ഒന്നര മീറ്റർ വരെ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക്...

വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം: കോഴിക്കോട് നഗരം...

കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടിൽ മഴ മാറി നിൽക്കുന്ന സ്ഥിതിയാണുള്ളത്. അതേസമയം, കോഴിക്കോട് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും നഗരത്തിൽ പലയിടങ്ങളിലും...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....