HomeIran Israel Conflictഇറാനെ തളയ്ക്കാൻ 'കര വഴിയുള്ള ഉപരോധം': അമേരിക്കയും ഇസ്രായേലും നീക്കം ശക്തമാക്കുന്നുവെന്ന്...

ഇറാനെ തളയ്ക്കാൻ ‘കര വഴിയുള്ള ഉപരോധം’: അമേരിക്കയും ഇസ്രായേലും നീക്കം ശക്തമാക്കുന്നുവെന്ന് റിപ്പോർട്ട് | US And Israel

വാഷിംഗ്ടൺ: ഇറാനെ സാമ്പത്തികമായി പൂർണ്ണമായും ഒറ്റപ്പെടുത്തുന്നതിനായി കടുത്ത ‘കര ഉപരോധം’ ഏർപ്പെടുത്താൻ അമേരിക്കയും ഇസ്രായേലും പദ്ധതിയിടുന്നതായി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ വാഷിംഗ്ടണിൽ നടന്ന കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നതായി പ്രമുഖ മാധ്യമമം റിപ്പോർട്ട് ചെയ്തു.(US And Israel Plan Land Blockade Against Iran Reports)

ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ചുള്ള നാവിക ഉപരോധം പരമാവധി ഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് കൂടുതൽ കർശനമായ നടപടികളിലേക്ക് കടക്കാൻ അമേരിക്ക ആലോചിക്കുന്നത്. ഇറാനിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയും പൂർണ്ണമായി തടയുന്ന കര ഉപരോധമടക്കമുള്ള സൈനിക-സൈനികേതര മാർഗ്ഗങ്ങൾ ചർച്ചയായതായി മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

ഇറാഖ്, തുർക്കി, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, തുർക്കിമെനിസ്ഥാൻ, അർമേനിയ, അസർബെയ്ജാൻ എന്നീ രാജ്യങ്ങൾ സഹകരിച്ചാൽ മാത്രമേ ഈ പദ്ധതി പ്രായോഗികമാകൂ. ഉപരോധത്തിൽ പങ്കാളികളാകുന്ന അയൽരാജ്യങ്ങൾക്ക് ഇറാനിൽ നിന്ന് കടുത്ത സാമ്പത്തിക-സൈനിക തിരിച്ചടികൾ നേരിടേണ്ടി വരുമെന്നത് പ്രതിസന്ധിയാണ്. നടത്തിപ്പ് സങ്കീർണ്ണമാണെങ്കിലും ഇറാനെ സാമ്പത്തികമായി പൂട്ടാൻ കര ഉപരോധം വളരെ ഫലപ്രദമാണെന്ന് മുൻ യുഎസ് ജനറൽ ഷോൺ മക്‌ഫാർലാൻഡ് ചൂണ്ടിക്കാട്ടി. അതേസമയം, ഇറാനെതിരായ സൈനിക നടപടികൾ സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം പൂർണ്ണമായി അവസാനിച്ചിട്ടില്ലെന്നും ഇസ്രായേൽ വ്യക്തമാക്കി.

Story Summary

The US and Israel are reportedly considering a strategic land blockade to further isolate Iran economically following high-level discussions between Donald Trump and Benjamin Netanyahu. However, executing the blockade poses major diplomatic challenges as it requires cooperation from Iran’s neighboring countries.

WhatsApp Channel Banner

Latest updates

പരിക്കിനിടയിലും ചരിത്രം കുറിച്ച് തേജസ്വിൻ ശങ്കർ: കോമൺവെൽത്ത് ഗെയിംസ്...

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ പുതിയ ചരിത്രമെഴുതി ഇന്ത്യൻ അത്‌ലറ്റ് തേജസ്വിൻ ശങ്കർ. പുരുഷന്മാരുടെ ഡെക്കാത്ത്‌ലോണിൽ വെങ്കല മെഡൽ സ്വന്തമാക്കിയാണ് 27-കാരനായ തേജസ്വിൻ ഈ ചരിത്ര നേട്ടം കൈവരിച്ചത്. ഒരു പ്രമുഖ അന്താരാഷ്ട്ര മൾട്ടി-സ്‌പോർട്‌സ്...

‘കളക്ടർ ഉറങ്ങിപ്പോയോ?’ വൈകിയെത്തിയ അവധി പ്രഖ്യാപനത്തിൽ വ്യാപക പ്രതിഷേധം...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ അതിരാവിലെ വൈകിയെത്തിയ സ്കൂൾ അവധി പ്രഖ്യാപനങ്ങളിൽ ജില്ലാ കളക്ടർമാർക്കെതിരെ ജനരോഷം ശക്തമാകുന്നു. ശനിയാഴ്ച അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലനിൽക്കെ ഒൻപത് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി...

സംസ്ഥാനത്ത് പേമാരി: 3 ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും, 3...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിയുടെ കലിതുള്ളൽ. മലയോര മേഖലകളിലും മധ്യകേരളത്തിലും പെയ്യുന്ന അതിതീവ്ര മഴയിൽ ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് പേർ മരിച്ചു. ഇടുക്കി കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി,...

കനത്ത മഴ: കണ്ണൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻപ് എട്ട് ജില്ലകളിൽ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ, റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കളക്ടറുടെ പുതിയ...

കനത്ത മഴ: പൊന്മുടിയിൽ മണ്ണിടിച്ചിൽ, ഇക്കോ ടൂറിസം കേന്ദ്രം...

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ രാത്രിയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് പൊൻമുടിയിൽ വൻ മണ്ണിടിച്ചിൽ. അപകടഭീഷണിയും റോഡ് തടസ്സവും കണക്കിലെടുത്ത് പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം പൂർണ്ണമായി അടച്ചു.(Landslides In Ponmudi Eco Tourism Closed...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...