HomeEntertainmentകുതിര സവാരിയിലും 'കരുത്തായി' മഞ്ജു വാര്യർ; ആലുവ മണപ്പുറത്ത് പുലർച്ചെ എത്തിയിരുന്നത്...

കുതിര സവാരിയിലും ‘കരുത്തായി’ മഞ്ജു വാര്യർ; ആലുവ മണപ്പുറത്ത് പുലർച്ചെ എത്തിയിരുന്നത് ആരും അറിയാതെ | Manju Warrier Horse Riding

ആലുവ: അഭിനയത്തിന് പുറമെ സാഹസികതയിലും തന്റെ കഴിവ് തെളിയിക്കുകയാണ് മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യർ (Manju Warrier Horse Riding). ആലുവ ശിവരാത്രി മണപ്പുറത്ത് വെച്ച് കഴിഞ്ഞ ഒരു മാസമായി താരം നടത്തിവന്ന കുതിര സവാരി പരിശീലനം വിജയകരമായി പൂർത്തിയാക്കി. ആലുവ തോട്ടക്കാട്ടുകര സ്വദേശി ആലപ്പാട്ട് ജോർജ് ഡയസായിരുന്നു പരിശീലകൻ.

ജോർജിന്റെ ഉടമസ്ഥതയിലുള്ള ‘ലോറ’ എന്ന പെൺകുതിരപ്പുറത്തായിരുന്നു മഞ്ജുവിന്റെ സവാരി. പുലർച്ചെ അഞ്ച് മണിക്ക് തന്നെ മണപ്പുറത്ത് എത്തിയിരുന്ന താരം ദിവസവും രണ്ട് മണിക്കൂറോളം കഠിനമായ പരിശീലനം നടത്തി. വെറും ഒരാഴ്ചയ്ക്കകം തന്നെ മഞ്ജു കുതിരയെ നിയന്ത്രിക്കാൻ പഠിച്ചെന്നും പിന്നീട് ഒറ്റയ്ക്ക് സവാരി നടത്തി തുടങ്ങിയെന്നും പരിശീലകൻ ജോർജ് പറഞ്ഞു.

എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് ജാക്കറ്റും തൊപ്പിയും ധരിച്ച് സ്വന്തം ബൈക്കിലായിരുന്നു മഞ്ജു ആലുവയിൽ എത്തിയിരുന്നത്. പുലർച്ചെയായതിനാലും വേഷം മാറിയതിനാലും മണപ്പുറത്ത് എത്തുന്ന പലരും താരത്തെ തിരിച്ചറിഞ്ഞിരുന്നില്ല. നടൻമാരായ സണ്ണി വെയ്ൻ, സിജു വിൽസൺ, നിർമ്മാതാവ് ബിനീഷ് ചന്ദ്രൻ എന്നിവരും മഞ്ജുവിനൊപ്പം പരിശീലനത്തിന് എത്തിയിരുന്നു. ആലുവ സ്വദേശിയായ സിജു വിൽസൺ വഴിയാണ് മഞ്ജു പരിശീലകനെ കണ്ടെത്തിയത്.

അതേസമയം , സാഹസിക യാത്രകളെയും ബൈക്ക് റൈഡിംഗിനെയും ഏറെ ഇഷ്ടപ്പെടുന്ന മഞ്ജു വാര്യർ, സ്വന്തമായി ഒരു കുതിരയെ വാങ്ങി സവാരി തുടരാനുള്ള തയ്യാറെടുപ്പിലാണെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. പരിശീലനത്തിന് ശേഷം ആലുവയിലെ തട്ടുകടകളിൽ നിന്ന് പ്രഭാതഭക്ഷണം കഴിച്ച ശേഷമാണ് താരം മടങ്ങിയിരുന്നത്.

Story Summary: Actress Manju Warrier completed a month-long horse riding training session at Aluva Manappuram. Under the guidance of trainer George Dias, she practiced for two hours daily starting at 5 AM. Known for her adventurous spirit and love for bike riding, Manju is now reportedly planning to buy her own horse to continue riding.

 

WhatsApp Channel Banner

Latest updates

‘കുറ്റം ചെയ്തത് ഞാൻ തന്നെയാണ്!’ മോഷണ കുറ്റത്തിന് അറസ്റ്റ്...

കുറ്റകൃത്യം ചെയ്തവരെ അറസ്റ്റ് ചെയ്യുന്നത് സാധാരണമാണ്. എന്നാൽ ഒരു ആടിനെ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച് കസ്റ്റഡിയിൽ പാർപ്പിച്ചാലോ? കേൾക്കുമ്പോൾ തമാശയോ സിനിമാക്കഥയോ പോലെ തോന്നാമെങ്കിലും, ഇത്തരമൊരു സംഭവം യഥാർത്ഥത്തിൽ നടന്നിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ...

വിദ്യാഭ്യാസത്തിന്റെ ഡിജിറ്റൽ ഭാവിക്ക് ശക്തമായ പിന്തുണയുമായി കെഫോൺ |...

വിദ്യാഭ്യാസം എന്നത് പാഠപുസ്തകങ്ങൾക്കും ക്ലാസ് മുറികൾക്കും അപ്പുറം സാങ്കേതികവിദ്യയുമായി (KFON) കൈകോർക്കുന്ന പുതിയൊരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. സ്മാർട്ട് ക്ലാസ് മുറികൾ, ഡിജിറ്റൽ പഠന വിഭവങ്ങൾ, ഓൺലൈൻ പരീക്ഷകൾ, അധ്യാപക പരിശീലന...

കനത്ത മഴ: വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച...

കൽപ്പറ്റ: ജില്ലയിൽ ശക്തമായ മഴ തുടരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു (Wayanad Rain School Holiday)....

വടകര എംഡിഎംഎ കേസ്: അന്വേഷണം കേരളത്തിന് പുറത്തേക്കും; പ്രതികളുടെ...

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ പൊലീസ് (Vadakara MDMA Case). കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്നും കൂടുതൽ അറസ്റ്റുകൾ...

വിവാഹാഭ്യർഥന നിരസിച്ചതിന് ബാങ്ക് ജീവനക്കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം...

ഇൻഡോർ: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു (Indore Crime). മഹാരാഷ്ട്ര സ്വദേശിനിയും സ്വകാര്യ ബാങ്ക് ജീവനക്കാരിയുമായ പാലക് (24) ആണ് കൊല്ലപ്പെട്ടത്. ഗ്വാളിയോർ സ്വദേശിയായ...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...