വനിത സംവരണ ബില്ല് ഇന്ന് ലോക്‌സഭയിൽ; സോണിയ ഗാന്ധി ചർച്ചയിൽ പങ്കെടുക്കും
Updated: Sep 20, 2023, 08:34 IST

വനിതാ സംഭരണ ബില്ല് ലോക്‌സഭ ഇന്ന് ചർച്ചചെയ്യും. ഇന്ന് തന്നെ ബില്ല് പാസാക്കാനാണ് നീക്കം. ലോക്‌സഭയിലെ ബില്ലിന്മേൽ കോൺഗ്രസ് നിരയിൽ നിന്നും സോണിയ ഗാന്ധി ചർച്ച തുടങ്ങും. ബിൽ നാളെ രാജ്യസഭയിലും അവതരിപ്പിക്കും. അഡ്വക്കേറ്റസ് ഭേദഗതി ബില്ലടക്കം ഇന്ന് സഭയിൽ വരാനിടയുണ്ട്.

ഇന്നലെയാണ് നിയമമന്ത്രി അർജുൻ റാം മേഘ് വാൾ വനിത ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും.