'വർഗീയതയെ മുഖ്യമന്ത്രി മാറി മാറി താലോലിക്കുന്നു, മാറാട് കലാപത്തിൻ്റെ മുറിവിൽ വീണ്ടും മുളക് തേയ്ക്കുന്നു': രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല | CM

പ്രതിപക്ഷ നേതാവിന് പിന്തുണ
The CM is taking turns to indulge in communalism, Ramesh Chennithala strongly criticizes
Updated on

തിരുവനന്തപുരം: ബി.ജെ.പിയുടെ അജണ്ടയ്ക്കനുസരിച്ച് കേരളത്തെ മാറ്റിയെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല. വർഗീയ വിഭജനത്തിലൂടെ മാത്രമേ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിടിച്ചുനിൽക്കാൻ കഴിയൂ എന്ന് കരുതി മുഖ്യമന്ത്രി അപകടകരമായ കളിയിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(The CM is taking turns to indulge in communalism, Ramesh Chennithala strongly criticizes)

ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതകളെ മുഖ്യമന്ത്രി മാറിമാറി താലോലിക്കുകയാണ്. മാറാട് കലാപത്തിന്റെ മുറിവിൽ വീണ്ടും മുളക് തേച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ അദ്ദേഹം ശ്രമിക്കുന്നു. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത് ഇടതുമുന്നണിയുടെ സഹായത്തോടെയാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി അധികാരത്തിൽ വരാൻ സാഹചര്യം ഒരുക്കിയത് സി.പി.ഐ.എമ്മാണ് എന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാൻ മോദി പ്രയോഗിക്കുന്ന അതേ തന്ത്രമാണ് പിണറായി വിജയനും കേരളത്തിൽ പയറ്റുന്നത്. ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ മത്സരമാണെന്നും ചെന്നിത്തല പരിഹസിച്ചു. 1976-ൽ കൂത്തുപറമ്പിൽ പിണറായി വിജയൻ ബി.ജെ.പി പിന്തുണ തേടിയിട്ടുണ്ടെന്നും കോൺഗ്രസിനെ തോൽപ്പിക്കാൻ സി.പി.ഐ.എം എക്കാലവും ബി.ജെ.പിയെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ക്രൈസ്തവ സഭാ നേതൃത്വത്തെ കണ്ടതിൽ യാതൊരു തെറ്റുമില്ലെന്ന് ചെന്നിത്തല പറഞ്ഞു. പാർട്ടിയുടെ അറിവോടെയാണ് അദ്ദേഹം സഭാ അധികൃതരെ കണ്ടതെന്നും ഇക്കാര്യം തനിക്ക് മുൻപേ അറിയാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എ.കെ. ബാലന്റെ ജമാഅത്തെ ഇസ്‌ലാമി പരാമർശത്തിൽ സി.പി.ഐ.എം നേതാക്കൾക്കിടയിൽ തന്നെ ഭിന്നതയുണ്ട്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും രണ്ട് തട്ടിലാണെന്നും ഇക്കാര്യത്തിൽ ജനങ്ങൾ ആരെ വിശ്വസിക്കണമെന്നും ചെന്നിത്തല ചോദിച്ചു. കേരള കോൺഗ്രസ് (എം) യു.ഡി.എഫിലേക്ക് വരുന്നതിനെക്കുറിച്ച് ഇപ്പോൾ ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com