'പാർട്ടി സമ്മർദ്ദം ചെലുത്തിയാലും മത്സരിക്കാനില്ല, ഒരു എം പിക്കും മത്സരിക്കാൻ അനുവാദം നൽകരുത്, കോൺഗ്രസിൽ ആളില്ലാത്ത അവസ്ഥയില്ല': നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ | Assembly Elections

എംപി എന്നത് വലിയ ഉത്തരവാദിത്തം
Rajmohan Unnithan says he will not contest in the Assembly Elections
Updated on

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് നിലപാട് വ്യക്തമാക്കി രാജ്‌മോഹൻ ഉണ്ണിത്താൻ. പാർട്ടി ആവശ്യപ്പെട്ടാലും തന്റെ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ലെന്ന എഐസിസി സൂചനകൾക്കിടയിലാണ് ഉണ്ണിത്താന്റെ പ്രതികരണം.(Rajmohan Unnithan says he will not contest in the Assembly Elections)

പുതുതായി നിയമസഭയിലേക്ക് മത്സരിക്കാൻ തനിക്ക് താൽപ്പര്യമില്ല എന്നും, പാർലമെന്റംഗം എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും പറഞ്ഞ അദ്ദേഹം, ഒരാൾ എംപി സ്ഥാനം വിട്ട് എംഎൽഎ ആകാൻ ശ്രമിക്കുന്നത് തെറ്റായ കീഴ്വഴക്കമാണ് എന്നും കൂട്ടിച്ചേർത്തു.

പാർലമെന്റിലെ കോൺഗ്രസിന്റെ അംഗസംഖ്യ കുറയാൻ ഇടയാക്കുന്ന ഒരു നീക്കവും ഉണ്ടാകരുത്. ഒരു എംപിക്കും കേന്ദ്ര നേതൃത്വം നിയമസഭയിലേക്ക് മത്സരിക്കാൻ അനുവാദം നൽകരുത്. കോൺഗ്രസിൽ മത്സരിക്കാൻ യോഗ്യരായ മറ്റ് ആളുകൾ ഇല്ലാത്ത അവസ്ഥയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാനും രാഷ്ട്രീയമായി എതിരാളികൾക്ക് ആയുധം നൽകാതിരിക്കാനുമായി എംപിമാരെ നിയമസഭയിലേക്ക് ഇറക്കേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം.

Related Stories

No stories found.
Times Kerala
timeskerala.com