'ജന നായകന്’ ഉടൻ U/A സർട്ടിഫിക്കറ്റ് നൽകണം': ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി, അപ്പീലുമായി സെൻസർ ബോർഡ് | Jana Nayagan

സെൻസർ ബോർഡിന് തിരിച്ചടി
Jana Nayagan should be given U/A certificate immediately, orders Madras High Court
Updated on

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്ന തമിഴ് സൂപ്പർതാരം വിജയുടെ കരിയറിലെ അവസാന ചിത്രമായ ‘ജനനായകന്’ എത്രയും വേഗം U/A സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ചിത്രത്തിലെ ചില രാഷ്ട്രീയ സംഭാഷണങ്ങളുടെ പേരിൽ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ച സെൻസർ ബോർഡ് (CBFC) നടപടിക്ക് കോടതി കനത്ത തിരിച്ചടി നൽകി. എന്നാൽ ഇവർ രംഗത്തെത്തിയിട്ടുണ്ട്.(Jana Nayagan should be given U/A certificate immediately, orders Madras High Court)

ചിത്രം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് സെൻസർ ബോർഡ് നൽകിയ കത്ത് ഹൈക്കോടതി റദ്ദാക്കി. ചിത്രം തീയറ്ററുകളിൽ എത്തുന്നതിന് തടസ്സമില്ലെന്ന് നിരീക്ഷിച്ച കോടതി, യു/എ സർട്ടിഫിക്കറ്റ് ഉടൻ അനുവദിക്കാൻ നിർദ്ദേശിച്ചു.

കോടതി വിധി അനുകൂലമായെങ്കിലും ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. റിലീസ് മാറ്റിയതിനെത്തുടർന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകിത്തുടങ്ങി. ഫാൻസ് അസോസിയേഷനുകൾ വഴി 1500 രൂപ വരെ നൽകി ടിക്കറ്റ് എടുത്ത ആരാധകരാണ് കൂടുതൽ വലഞ്ഞത്. എന്നാൽ സിനിമ എന്ന് റിലീസ് ചെയ്താലും ഇവർക്ക് ആദ്യ ഷോ തന്നെ കാണാൻ സൗകര്യം ഒരുക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ ഉറപ്പ് നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com