Times Kerala

സുരേഷ് ഗോപി കേന്ദ്രമന്ത്രി; ടൂറിസമോ സംസ്‌കാരികമോ കിട്ടിയേക്കും 

 
സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്; ഇന്ന് മോദിയുമായി കൂടിക്കാഴ്‌ച

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ടൂറിസമോ സംസ്‌കാരികമോ സുരേഷ് ഗോപിക്ക് ലഭിച്ചേക്കും. രാഷ്ട്രപതിഭവൻ ഔദ്യോഗികമായി ക്ഷണിച്ചു. ചാർട്ടേഡ് വിമാനത്തിൽ അദ്ദേഹം ഡൽഹിയിലേക്ക് പുറപ്പെട്ടു. ഭാര്യ രാധികയ്ക്ക് ഒപ്പം തിരുവനന്തപുരത്ത് നിന്നും ബംഗ്ലൂരുവിലേക്കും അവിടെ നിന്നും കണക്ടിംഗ് ഫ്ലൈറ്റിൽ ഡൽഹിയിലേക്കും പോകും. കൊച്ചിയിൽ നിന്നും മക്കളടക്കം ഡൽഹിയിലേക്ക് പോകും.

സുരേഷ് ഗോപി ഡൽഹിയിലേക്ക് പുറപ്പെട്ടു. മോദി നേരിട്ട് ക്ഷണിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഉടൻ എത്താൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപി 12.30നുള്ള വിമാനത്തിൽ തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പുറപ്പെടും. അമ്മയും ഭാര്യയും യാത്രയിൽ സുരേഷ് ഗോപിക്കൊപ്പം ഉണ്ടാകും.

Related Topics

Share this story