'മേയർ പദവി വിറ്റു, കയ്യിൽ ചില്ലിക്കാശ് പോലും ഇല്ലാത്തയാളാണ്‌ ഞാൻ, അത് ജനങ്ങൾക്ക് അറിയാം': വിപ്പ് കൈപ്പറ്റാതെ ലാലി ജെയിംസ്, തൃശൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി | Mayor

ഗുരുതര ആരോപണങ്ങളുമായി ലാലി ജെയിംസ്
'മേയർ പദവി വിറ്റു, കയ്യിൽ ചില്ലിക്കാശ് പോലും ഇല്ലാത്തയാളാണ്‌ ഞാൻ, അത് ജനങ്ങൾക്ക് അറിയാം': വിപ്പ് കൈപ്പറ്റാതെ ലാലി ജെയിംസ്, തൃശൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി | Mayor
Updated on

തൃശൂർ: കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി തൃശൂർ കോൺഗ്രസിൽ വൻ പ്രതിസന്ധി. മുതിർന്ന കൗൺസിലർ ലാലി ജെയിംസിനെ തഴഞ്ഞ്, ഭരണരംഗത്ത് മുൻപരിചയമില്ലാത്ത ഡോ. നിജി ജസ്റ്റിനെ മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതാണ് പരസ്യമായ വാക്പോരിലേക്ക് നയിച്ചത്. തീരുമാനത്തിൽ പ്രതിഷേധിച്ച് ലാലി ജെയിംസ് ഇതുവരെ പാർട്ടി വിപ്പ് കൈപ്പറ്റിയിട്ടില്ല.(Sold the mayor's post, Lali James didn't take the whip)

പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കെതിരെയും സ്ഥാനാർത്ഥിക്കെതിരെയും കടുത്ത ആരോപണങ്ങളാണ് ലാലി ജെയിംസ് ഉന്നയിച്ചത്. മേയർ പദവി വിറ്റുവെന്നും തന്റെ കയ്യിൽ ചില്ലിക്കാശില്ലാത്തതിനാലാണ് തഴയപ്പെട്ടതെന്നും ലാലി ആരോപിച്ചു. നിജി ജസ്റ്റിനും ഭർത്താവും എഐസിസി നേതാക്കളെ കണ്ട് സ്വാധീനം ചെലുത്തിയതായും അവർ പറഞ്ഞു. തൃശൂരിലെ കാര്യങ്ങൾ കേന്ദ്രനേതൃത്വത്തിന് അറിയില്ലെന്നും അവർ തുറന്നടിച്ചു.

പാർട്ടിക്ക് വേണ്ടി സമരരംഗത്ത് ഇറങ്ങി കൈ നനയാത്തവർക്ക് പദവികൾ നൽകുകയാണെന്നും, നാലാം തവണയും റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച തന്നെ തഴഞ്ഞത് നീതിയല്ലെന്നും ലാലി പറഞ്ഞു. ലാലി ജെയിംസിനെ പിന്തുണച്ചിരുന്ന മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണൻ അവസാന നിമിഷമാണ് പാർട്ടി തീരുമാനം അറിഞ്ഞത്. ഇതേത്തുടർന്ന് തേറമ്പിലിന്റെ നേതൃത്വത്തിൽ ലാലിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഡിസിസി നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിൽ തേറമ്പിലിനും അതൃപ്തിയുണ്ടെന്നാണ് സൂചന.

ഇടതുമുന്നണി മേയർ സ്ഥാനത്തേക്ക് കണ്ടുവെച്ചിരുന്ന ശക്തനായ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് ലാലി ജെയിംസ് കൗൺസിലിലെത്തിയത്. മുൻ ഡെപ്യൂട്ടി മേയർ സുബി ബാബുവിനെയും മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും അന്തിമ നറുക്ക് വീണത് നിജി ജസ്റ്റിനായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com