വയനാട് : ജില്ലയിൽ ആദിവാസി യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ആറ് ദിവസം മുൻപ് മാരൻ എന്ന യുവാവിനെ കടിച്ചുകൊന്ന അതേ കടുവ തന്നെയാണ് പിടിയിലായതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കടുവ കെണിയിലായത്.(Tiger that spread terror in Wayanad as it killed man finally caged)
പിടിയിലായ കടുവയ്ക്ക് ഏകദേശം 14 വയസ്സുണ്ട്. പുലർച്ചെ ഒന്നരയോടെ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു. കടുവയെ നിലവിൽ കുപ്പാടിയിലെ വനംവകുപ്പ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ വിദഗ്ധ പരിശോധനകൾക്ക് വിധേയമാക്കും.
ആറ് ദിവസം മുൻപാണ് മാരനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതേത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഭീതിയും നിലനിന്നിരുന്നു.