കേരളത്തിൽ കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിൽ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് | Elections

തിരുവനന്തപുരത്ത് ബിജെപിക്ക് കേവല ഭൂരിപക്ഷം
കേരളത്തിൽ കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിൽ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് | Elections
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലും നഗരസഭകളിലും അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. മേയർ, ചെയർപേഴ്സൺ തിരഞ്ഞെടുപ്പുകൾ രാവിലെ 10:30-നും ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പുകൾ ഉച്ചയ്ക്ക് 2:30-നുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ നടക്കും.(Elections for Chairperson and Vice Chairperson in Corporations and Municipalities in Kerala today)

നിലവിലെ കക്ഷിനില അനുസരിച്ച് യു.ഡി.എഫ് കണ്ണൂർ, കൊച്ചി, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകളിൽ ഭരണം ഉറപ്പിച്ചു. ബി.ജെ.പി ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം പിടിച്ചെടുത്തു. എൽ.ഡി.എഫിന് കോഴിക്കോട് കോർപ്പറേഷനിൽ മാത്രമാണ് ഇത്തവണ മേയർ സ്ഥാനം ലഭിക്കുക.

നൂറംഗ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ 51 പേരുടെ പിന്തുണയോടെ ബിജെപി ഭരണം ഉറപ്പിച്ചു. ബിജെപിയുടെ 50 അംഗങ്ങൾക്ക് പുറമെ സ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെയാണിത്. വി വി രാജേഷാണ് മേയർ. ആശാനാഥ് ഡെപ്യൂട്ടി മേയറുമാകും.

Related Stories

No stories found.
Times Kerala
timeskerala.com