പ്രശസ്ത കവി എസ്. രമേശന്‍ അന്തരിച്ചു
Thu, 13 Jan 2022

കൊച്ചി: പ്രശസ്ത കവി എസ്. രമേശന്‍ അന്തരിച്ചു. 70 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ എറണാകുളത്തുള്ള വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ അവാര്‍ഡ് ഉൾപ്പടെ ഒട്ടേറെ പുരസ്‌കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.