Times Kerala

അരുണാചലിൽ നടന്നത് സാത്താൻ സേവ? ‘ശരീരം മുഴുവനും കത്തികൾ കൊണ്ട് വരഞ്ഞു രക്തം വാർന്ന് മരണം 

 
അരുണാചലിൽ നടന്നത് സാത്താൻ സേവ? ‘ശരീരം മുഴുവനും കത്തികൾ കൊണ്ട് വരഞ്ഞു രക്തം വാർന്ന് മരണം 

അരുണാചൽപ്രദേശിൽ മലയാളി ദമ്പതികളായ നവീൻ, ദേവി, സുഹൃത്ത് ആര്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ​കൂടുതൽ വിവരങ്ങൾ പുറത്ത്. ദേഹമാസകലം മുഴുവനും കത്തികൾ കൊണ്ട് വരഞ്ഞു , രക്തം വാർന്നാണ് മരിച്ചതെന്ന് വിവരം ലഭിച്ചു. പുനർജനിയുടെ ഭാഗമായാണ് ശരീരം വരഞ്ഞ് മുറിവുണ്ടാക്കിയതെന്നാണ് അറിയുന്നതെന്നും ബന്ധുക്കളും നാട്ടുകാരും മാധ്യമങ്ങളോട് വെളിപ്പെടുത്തി.

സാത്താൻ സേവയും മറ്റും നടത്തുന്ന പുനർജനിയെന്ന സംഘടനയിൽ അംഗങ്ങളായിരുന്നു മരിച്ച ദമ്പതികൾ. 17 നാണ് ഇവർ ഇവിടുന്നു പോയത്. കുടുംബത്തിന് നാടുമായും നാട്ടുകാരുമായും അടുത്ത അടുപ്പമുള്ളവരാണ്. എന്നാൽ ഇവർക്കും നാട്ടുകാരുമായി വലിയ ബന്ധമൊന്നുമില്ല. നാട്ടിലുള്ള സമാന പ്രായക്കാരുമായൊന്നും ഇവർക്കു ബന്ധമുണ്ടായിരുന്നില്ല. 

അ​തെ സമയം മമൃതദേഹങ്ങൾ കണ്ടെത്തിയ ഹോട്ടൽ മുറിയിൽനിന്ന് കുറിപ്പ് കണ്ടെത്തി. ആര്യയുടെ മൃതദേഹത്തിന് സമീപത്തുനിന്നാണ് കുറിപ്പ് കിട്ടിയത്. 

Related Topics

Share this story