'മേയർ സ്ഥാനം ലഭിക്കാത്തതിൽ ഒരു അതൃപ്തിയുമില്ല': ആദ്യം ഉന്നയിച്ച പരാമർശങ്ങൾ തള്ളി മലക്കം മറിഞ്ഞ് R ശ്രീലേഖ | BJP

പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അവർ പറഞ്ഞു
'മേയർ സ്ഥാനം ലഭിക്കാത്തതിൽ ഒരു അതൃപ്തിയുമില്ല': ആദ്യം ഉന്നയിച്ച പരാമർശങ്ങൾ തള്ളി മലക്കം മറിഞ്ഞ് R ശ്രീലേഖ | BJP
Updated on

തിരുവനന്തപുരം: കോർപ്പറേഷൻ മേയർ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് യാതൊരുവിധ അതൃപ്തിയുമില്ലെന്ന് തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ ആർ. ശ്രീലേഖ. പാർട്ടി തീരുമാനത്തിൽ താൻ അസന്തുഷ്ടയാണെന്ന രീതിയിൽ വന്ന വാർത്തകൾ തള്ളിക്കൊണ്ടാണ് ശ്രീലേഖ ഫേസ്ബുക്കിലൂടെ വിശദീകരണം നൽകിയത്. ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രമാണുള്ളതെന്നും അവർ വ്യക്തമാക്കി.(There is no dissatisfaction with not getting the mayor's post, BJP councilor R Sreelekha refutes initial remarks)

നേരത്തെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മേയർ സ്ഥാനത്തെക്കുറിച്ച് ശ്രീലേഖ തുറന്നടിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തന്നെ മത്സരരംഗത്തിറക്കിയത് വെറുമൊരു കൗൺസിലർ ആകാനല്ലെന്നും, മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമെന്ന ഉറപ്പിലുമാണെന്ന് അവർ പറഞ്ഞിരുന്നു.

കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖമായി തന്നെ ചാനലുകൾക്ക് മുന്നിൽ അവതരിപ്പിച്ചു. 10 സ്ഥാനാർത്ഥികളെ ജയിപ്പിക്കാനുള്ള ചുമതലയും പാർട്ടി നൽകിയിരുന്നു. എന്തോ കാരണം കൊണ്ട് അവസാന നിമിഷം കാര്യങ്ങൾ മാറി. വി.വി. രാജേഷിനെ മേയറായും ആശാനാഥിനെ ഡെപ്യൂട്ടി മേയറായും നിശ്ചയിച്ചത് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമായിരിക്കാം. ആ തീരുമാനത്തോട് തർക്കമില്ലെങ്കിലും കാര്യങ്ങൾ മാറിമറിഞ്ഞതിലെ അതൃപ്തി അവർ പങ്കുവെച്ചിരുന്നു.

അഭിമുഖം വലിയ വാർത്തയായതോടെയാണ് ശ്രീലേഖ പുതിയ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. തനിക്ക് ഇപ്പോഴും എപ്പോഴും പാർട്ടിയോട് കൂറുണ്ടാകുമെന്നും കൗൺസിലറായി അഞ്ച് വർഷം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമെന്നും അവർ കുറിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com