Times Kerala

ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കി മമത ബാനര്‍ജി

 
രാ​മ​ന​വ​മി ഘോ​ഷ​യാ​ത്ര: ന്യൂ​ന​പ​ക്ഷ​മേ​ഖ​ല​ക​ളി​ലേ​ക്ക് അ​നു​മ​തി​യി​ല്ലാ​തെ ക​ട​ന്നു​ക​യ​റു​ന്നു​വെ​ന്നു മ​മ​ത
രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമല്ലെന്ന് അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപകയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ഇന്ത്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണയ്ക്കുമെന്നാണ് മമത ബാനര്‍ജി പ്രഖ്യാപിച്ചിരിക്കുന്നത്. സഖ്യത്തിന് നേതൃത്വം നല്‍കുകയും, എല്ലാ തരത്തിലും പുറത്തുനിന്ന് സഹായിക്കുകയും ചെയ്യും. പ്രതിപക്ഷ സഖ്യം അധികാരത്തില്‍ എത്തിയാൽ പുറത്തുനിന്നുള്ള പിന്തുണ കൊടുക്കും. ബംഗാള്‍ കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും ഇന്ത്യ സഖ്യമായി കാണുന്നില്ലെന്നും മമത പറഞ്ഞു. 

Related Topics

Share this story