മുനമ്പം വഖഫ് ഭൂമി കേസ്: ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു; കമ്മീഷൻ്റെ പ്രവർത്തനം തുടരാം | Munambam case

കേസ് ജനുവരി 27-ന് വീണ്ടും പരിഗണിക്കും
Munambam Waqf land case, Supreme Court stays High Court order
Updated on

ന്യൂഡൽഹി: മുനമ്പത്തെ തർക്കഭൂമി വഖഫ് സ്വത്തല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേരള വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിർണ്ണായക നടപടി. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം, മുനമ്പം അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ട് പോകാനും പ്രവർത്തനം തുടരാനും സാധിക്കും.(Munambam Waqf land case, Supreme Court stays High Court order)

മുനമ്പം ഭൂമി തർക്കം നിലവിൽ വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹൈക്കോടതിക്ക് വിധി പറയാൻ കഴിയില്ലെന്നായിരുന്നു കേരള വഖഫ് സംരക്ഷണ വേദിയുടെ പ്രധാന വാദം. വഖഫ് ആയി വിജ്ഞാപനം ചെയ്തിട്ടുള്ള ഭൂമി സംബന്ധിച്ച തർക്കം ഉണ്ടായാൽ അതിൽ തീർപ്പ് കൽപ്പിക്കാൻ വഖഫ് ട്രിബ്യൂണലിന് മാത്രമേ കഴിയൂ. നേരിട്ട് ഫയൽ ചെയ്യുന്ന റിട്ട് അപ്പീലിൽ തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതിക്ക് അവകാശമില്ല.

മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് കേരള വഖഫ് ബോർഡ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അതിനാൽ, ട്രിബ്യൂണലിനെ മറികടന്ന് ഉത്തരവിറക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിക്ക് മുൻപാകെ കമ്മീഷനെ നിയമിക്കാനുള്ള വിഷയമാണ് ഉണ്ടായിരുന്നതെന്നും ഹർജിക്കാർ ബോധിപ്പിച്ചു. ഈ വാദങ്ങൾ പരിഗണിച്ചാണ് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.

സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് നൽകി. കേസ് ആറ് ആഴ്ചകൾക്ക് ശേഷം ജനുവരി 27-ന് വീണ്ടും പരിഗണിക്കും.

Related Stories

No stories found.
Times Kerala
timeskerala.com