നടിയെ ആക്രമിച്ച കേസ് ; വിവാഹനിശ്ചയ മോതിരവും 5 ലക്ഷം രൂപയും അതിജീവിതയ്ക്ക് നൽകണം | Actress Assault Case Verdict

1700 പേജുകളടങ്ങിയ വിധിന്യായമാണ് കോടതി തയ്യാറാക്കിയത്.
actress-assault-case-verdict
Updated on

കൊച്ചി: സെൻഷേണലിസം കോടതിയെ ബാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു നടിയെ ആക്രമിച്ച കേസിൽ കോടതി വിധിപ്രസ്താവം ആരംഭിച്ചത്.1700 പേജുകളടങ്ങിയ വിധിന്യായമാണ് കോടതി തയ്യാറാക്കിയത്.പ്രതികളുടെ പൂർവകാല ചരിത്രമടക്കം പരിശോധിച്ച ശേഷമാണ് ഏറ്റവും കുറഞ്ഞ ശിക്ഷയിലേക്ക് കോടതി പോയത്.

അതിജീവിതയുടെ വിവാഹനിശ്ചയ മോതിരം തിരികെ നൽകണമെന്നും കോടതി വിധിച്ചു. തൊണ്ടിമുതലിന്റെ ഭാഗമായുള്ള മോതിരമാണ് അതിജീവിതക്ക് തിരികെ നൽകേണ്ടത്. മോതിരം കാണത്തക്ക വിധത്തിലാണ് പ്രതികൾ കൂട്ടബലാത്സംഗം നടന്ന ദിവസത്തിൽ അതിജീവിതയുടെ വിഡിയോ ചിത്രീകരിച്ചത്.

മാധ്യമങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടാണ് ജ‍ഡ്ജ് ഹണി എം വർ​ഗീസ് കോടതി നടപടികൾ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവർത്തിയുണ്ടാകരുതെന്ന് അവർ ആവശ്യപ്പെട്ടു.

യഥാർത്ഥത്തിൽ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്ന് കോടതി പറഞ്ഞു. ബലാൽസംഗം സുനി ഒറ്റയ്ക്ക് ചെയ്തത്. ജോയിന്റൽ പ്രിൻസപൽ പ്രകാരം മറ്റ് പ്രതികൾക്കൂടി പങ്ക് ഉണ്ടാകുമെന്നും കോടതി പറഞ്ഞു.

കേസില്‍ എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.

അതേ സമയം, പ്രതികൾക്ക് ഏറ്റവും കുറഞ്ഞ ശിക്ഷാവിധിയാണ് ലഭിച്ചത് എന്നുള്ള വിമർശനം ഉയർന്നുവരുന്നുണ്ട്. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉൾപ്പെടെ വലിയ വിമർശനമാണ് നടത്തിയത്. പരിപൂർണ നീതി കിട്ടിയില്ല എന്നാണ് പ്രോസിക്യൂട്ടറായ അഡ്വക്കേറ്റ് അജകുമാര്‍ പറയുന്നത്. നിരാശ തോന്നുന്ന വിധിയാണ് വന്നതെന്നും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചത്. ഒന്നാം പ്രതിക്ക് എങ്കിലും കടുത്ത ശിക്ഷ കൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു അതിജീവിതയ്ക്ക് നീതി കിട്ടിയിട്ടില്ല. ദിലീപിനെ കേസിൽ നിന്ന് ഒഴിവാക്കിയതിനെ കുറച്ച് താൻ പ്രതികരിക്കുന്നില്ല എന്നും സംവിധായകന്‍ കമല്‍ പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com