തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ശനിയാഴ്ച രാവിലെ എട്ടുമണിമുതൽ സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. വരണാധികാരിയുടെ ടേബിളിൽ ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. ഇതിനുശേഷം ഇലക്‌ട്രോണിക് വോട്ടിങ് മെഷിനുകളിലെ (EVM) വോട്ടുകൾ എണ്ണിത്തുടങ്ങും. സ്ഥാനാർഥികളുടേയോ സ്ഥാനാർഥികൾ നിയോഗിക്കുന്ന കൗണ്ടിങ് ഏജൻ്റുമാരുടേയോ സാന്നിധ്യത്തിലാണ് ഓരോ ടേബിളിലും
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും അധികം വോട്ട് രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 73.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെ 2,10,79,609 പേരാണ് വോട്ട് ചെയ്തത്. 2020-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ 73,866 വോട്ടുകളാണ് അധികമായി പോൾ ചെയ്തത്.
അതേസമയം , ഫലപ്രഖ്യാപനത്തിന് ശേഷം ഉണ്ടാകുന്ന വിജയാഹ്ലാദ പ്രകടനങ്ങളിൽ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും മിതത്വം പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. ഡിസംബർ 18 വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. പൊതുനിരത്തുകളിലും ജങ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ ലൗഡ്‌സ്പീക്കർ ഉപയോഗിക്കാൻ പാടില്ല. പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ പാടുള്ളൂ.
ഹരിതച്ചട്ടവും ശബ്ദനിയന്ത്രണ, പരിസ്ഥിതി നിയമങ്ങളും ആഹ്ലാദപ്രകടനങ്ങളിൽ കർശനമായി പാലിക്കണം. വിവിധ മാധ്യമങ്ങളിലൂടെ ജില്ലാ അടിസ്ഥാനത്തിൽ, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ ഫലങ്ങൾ തത്സമയം അറിയാൻ സാധിക്കും.