Times Kerala

 വെ​ളി​ച്ച​ക്കു​റ​വ്: വ​യ​നാ​ട്ടിൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി‌​യ ആ​ന​യെ ഇ​ന്നു മ​യ​ക്കു​വെ​ടി വ​യ്ക്കി​ല്ല

 
 വെ​ളി​ച്ച​ക്കു​റ​വ്: വ​യ​നാ​ട്ടിൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി‌​യ ആ​ന​യെ ഇ​ന്നു മ​യ​ക്കു​വെ​ടി വ​യ്ക്കി​ല്ല
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ൽ അ​ജീ​ഷ് എ​ന്ന യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി‌​യ ബേ​ലൂ​ര്‍ മാ​ഗ്ന‌​യെ ഇ​ന്നു മ​യ​ക്കു​വെ​ടി വ​യ്ക്കി​ല്ല. വെ​ളി​ച്ച​ക്കു​റ​വ് മൂ​ലം ആ​ന​യെ ഇ​ന്നു മ​യ​ക്കു​വെ​ടി വ​യ്ക്കി​ല്ലെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ന​യെ പി​ടി​ക്കാ​നു​ള്ള ദൗ​ത്യ​ത്തി​നാ​യി വി​ക്രം, ഭ​ര​ത്, സൂ​ര്യ, സു​രേ​ന്ദ്ര​ൻ എ​ന്നീ കു​ങ്കി​യാ​ന​ക​ളെ എ​ത്തി​ക്കും. ഭ​ര​തും സൂ​ര്യ​യും കു​ടു​വാ ദ്വീ​പി​ലെ​ത്തിയിട്ടുണ്ട്.

ആ​ന​യെ നി​രീ​ക്ഷി​ക്കാ​നാ​യി സ്ഥ​ല​ത്ത് കൂ​ടു​ത​ൽ വ​ന​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​യും നി​യോ​ഗി​ച്ചിട്ടുണ്ട്. ചാ​ലി​ഗ​ദ്ദ​യി​ൽ​നി​ന്നു റേ​ഡി​യോ കോ​ള​ർ സി​ഗ്ന​ൽ കി​ട്ടി​ത്തു​ട​ങ്ങി​യെ​ന്നും വ​നം​വ​കു​പ്പി​ന്‍റെ ആ​ന്‍റി​ന​യു​ടെ 150 മീ​റ്റ​ർ പ​രി​ധി​യി​ൽ ആ​ന​യു​ണ്ടെ​ന്നും അധികൃതർ അറിയിച്ചു.  യു​വാ​വി​നെ ആ​ക്ര​മി​ച്ച സ്ഥ​ല​ത്തി​നു സ​മീ​പ​മാ​ണ് ആ​ന നി​ല​വി​ലു​ള്ള​തെ​ന്നും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യക്തമാക്കി. 
 

Related Topics

Share this story