Narendra Modi Kerala Visit

കൗൺസിലർമാരെ നേരിൽ കാണാൻ മോദി; തിരുവനന്തപുരം കോർപ്പറേഷന്റെ വികസനരേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി ജനുവരിയിൽ കേരളത്തിലേക്ക് | Narendra Modi Kerala Visit

തിരുവനന്തപുരം കോർപ്പറേഷൻ തയ്യാറാക്കിയ സമഗ്ര വികസന രേഖയുടെ പ്രഖ്യാപനം പ്രധാനമന്ത്രി നിർവ്വഹിക്കും
Published on

തിരുവനന്തപുരം: അടുത്ത വർഷം ജനുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിക്കും. 'വികസിത അനന്തപുരി' എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം കോർപ്പറേഷൻ തയ്യാറാക്കിയ സമഗ്ര വികസന രേഖയുടെ പ്രഖ്യാപനം പ്രധാനമന്ത്രി നിർവ്വഹിക്കുമെന്നാണ് വിവരം. തലസ്ഥാന നഗരിയുടെ അടിസ്ഥാന സൗകര്യ വികസനത്തിലും സാമൂഹിക മുന്നേറ്റത്തിലും പുതിയ നാഴികക്കല്ലാകുന്ന പദ്ധതികൾ ഇതിലുണ്ടാകും. (Narendra Modi Kerala Visit)

സന്ദർശന വേളയിൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാരുമായി പ്രധാനമന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തും. വികസന കാര്യങ്ങളിൽ ജനപ്രതിനിധികളുടെ നിർദ്ദേശങ്ങൾ അദ്ദേഹം തേടും. ജനുവരി 9-ന് പ്രധാനമന്ത്രി തമിഴ്നാട് സന്ദർശിക്കുന്നുണ്ട്. പുതുക്കോട്ടയിൽ നടക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ പര്യടന സമാപന സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. ഇതിന് ശേഷമായിരിക്കും കേരളത്തിലേക്കുള്ള വരവ്. കോർപ്പറേഷൻ ഭരണത്തിൽ ബിജെപി നിർണ്ണായക സ്വാധീനം ചെലുത്തുന്ന തിരുവനന്തപുരത്ത് പ്രധാനമന്ത്രി നേരിട്ടെത്തി വികസന രേഖ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയമായും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

Summary

Prime Minister Narendra Modi is scheduled to visit Kerala in late January 2024 to announce Thiruvananthapuram Corporation's development roadmap titled 'Viksit Ananthapuri'. During his visit to the capital, the PM is expected to hold a special meeting with city councillors to discuss developmental projects. Prior to his Kerala visit, he will attend a BJP event in Pudukkottai, Tamil Nadu, on January 9.

Times Kerala
timeskerala.com