Times Kerala

മാസപ്പിറവി കണ്ടു; കേരളത്തിൽ ജൂൺ 17ന് ബലിപെരുന്നാൾ 

 
 മാസപ്പിറവി കണ്ടില്ല; സഊദിയിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച

ഇസ്ലാം മത വിശ്വാസികൾ ജൂൺ 17ന് ബലിപെരുന്നാൾ ആഘോഷിക്കും. കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാളും ആണെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.

കേരളത്തിൽ മാസപ്പിറവി കണ്ട വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജൂണ്‍ എട്ട് ശനിയാഴ്ച ദുൽ ഹിജ്ജ ഒന്നായിരിക്കുമെന്നും ബലിപെരുന്നാള്‍ ജൂണ്‍ 17 തിങ്കളാഴ്ചയുമായിരിക്കും. സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

Related Topics

Share this story