Times Kerala

മാനന്തവാടിയില്‍ ഹര്‍ത്താല്‍; കാട്ടാന കൊലപ്പെടുത്തിയ ആളുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

 
മാനന്തവാടിയില്‍ ഹര്‍ത്താല്‍; കാട്ടാന കൊലപ്പെടുത്തിയ ആളുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

വയനാട്ടിൽ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തില്‍ മാനന്തവാടിയില്‍ വന്‍ പ്രതിഷേധവുമായി ജനങ്ങൾ. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ഇതോടെ മാനന്തവാടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

പ്രതിഷേധക്കാര്‍ മാനന്തവാടിയില്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ക്കെതിരെയും നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. എസ്പിയുടെ വാഹനം തടഞ്ഞ നാട്ടുകാര്‍ കാറിൽ നിന്ന് ഇറങ്ങി നടന്നുപോകാന്‍ ആവശ്യം ഉന്നയിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് 42 കാരനായ പനച്ചിയില്‍ അജി കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു.

Related Topics

Share this story