HomeEditors Pickഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: മൂന്ന് പേർ കൂടി അറസ്റ്റിൽ, ആകെ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: മൂന്ന് പേർ കൂടി അറസ്റ്റിൽ, ആകെ പിടിയിലായവർ 8 ആയി; സുരക്ഷാ വീഴ്ചയിൽ ഡിജിപിയെ വിളിച്ചുവരുത്തി ആഭ്യന്തരമന്ത്രി | ED officials attacked Thiruvananthapuram three more arrested

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഓഫീസിൽ പരിശോധനയ്‌ക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ സി.പി.എം-ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ച കേസിൽ മൂന്ന് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു (ED officials attacked Thiruvananthapuram three more arrested). ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ ആകെ എണ്ണം എട്ടായി ഉയർന്നു. ഇന്ന് അറസ്റ്റിലായ മൂന്ന് പ്രതികളിൽ ഒരാളെ കോട്ടയത്തുനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ അറസ്റ്റിലായ പ്രതികളിൽ അഞ്ച് പേരെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

അതേസമയം , കേന്ദ്ര ഏജൻസിക്ക് നേരെ തലസ്ഥാന നഗരിയിലുണ്ടായ അതിക്രമത്തിൽ പൊലീസിന് ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചെന്ന ആരോപണം ശക്തമായതിനെ തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പോലീസ് മേധാവി (ഡിജിപി) റവാഡ ചന്ദ്രശേഖറിനെയും ഇന്റലിജൻസ് മേധാവിയെയും ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് വിപുലമായി പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ , അക്രമം നടന്ന സ്ഥലത്ത് ഇന്ന് രാവിലെ ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും അടങ്ങുന്ന പ്രത്യേക സംഘം എത്തി വിശദമായ ശാസ്ത്രീയ പരിശോധനകൾ നടത്തി തെളിവുകൾ ശേഖരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ രണ്ട് വെവ്വേറെ എഫ്.ഐ.ആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് ആക്രമണത്തിന് പിന്നിൽ നടന്നിട്ടുള്ളതെന്നാണ് പരിക്കേറ്റ ഇഡി ഉദ്യോഗസ്ഥർ പോലീസിന് നൽകിയ ഔദ്യോഗിക മൊഴി. ആക്രമണത്തിൽ നേരിട്ട് പങ്കാളിയാകുകയും അണികളെ അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്ത സി.പി.എം മുൻ കൗൺസിലർ ഐ.പി. ബിനു ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ നിലവിൽ ഒളിവിലാണ്. ഇവർക്കായി തലസ്ഥാനത്തും പരിസര ജില്ലകളിലും പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Story Summary: Three more CPM-DYFI workers have been arrested in connection with the attack on ED officials at former CM Pinarayi Vijayan’s office, bringing the total arrests to eight. Five accused were remanded for 14 days. Following backlash over security lapses, Home Minister Ramesh Chennithala summoned DGP Rawada Chandrasekhar and the Intelligence Chief, while forensics gathered evidence for the two FIRs registered.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് പേമാരി: 3 ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും, 3...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിയുടെ കലിതുള്ളൽ. മലയോര മേഖലകളിലും മധ്യകേരളത്തിലും പെയ്യുന്ന അതിതീവ്ര മഴയിൽ ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് പേർ മരിച്ചു. ഇടുക്കി കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി,...

പത്തനംതിട്ടയിൽ പ്രളയഭീതി: നദികൾ കരകവിഞ്ഞു; 24 മണിക്കൂറും പ്രവർത്തിക്കുന്ന...

പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികൾ കരകവിഞ്ഞൊഴുകി താഴ്ന്ന ജനവാസ മേഖലകളിലേക്ക് വെള്ളം കയറി തുടങ്ങി. സ്ഥിതിഗതികൾ നേരിടാൻ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം പത്തനംതിട്ട ജില്ലാ പോലീസ്...

ഇറാനെ തളയ്ക്കാൻ ‘കര വഴിയുള്ള ഉപരോധം’: അമേരിക്കയും ഇസ്രായേലും...

വാഷിംഗ്ടൺ: ഇറാനെ സാമ്പത്തികമായി പൂർണ്ണമായും ഒറ്റപ്പെടുത്തുന്നതിനായി കടുത്ത 'കര ഉപരോധം' ഏർപ്പെടുത്താൻ അമേരിക്കയും ഇസ്രായേലും പദ്ധതിയിടുന്നതായി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ വാഷിംഗ്ടണിൽ നടന്ന...

കനത്ത മഴ തുടരുന്നു: 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് എന്നീ...

‘ബിജെപി IT സെല്ലിനെതിരെ എപ്പോൾ കേസെടുക്കും?’: ചോദ്യങ്ങളുമായി അഭിജിത്...

ന്യൂഡൽഹി: ജന്തർ മന്തറിലെ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത നടപടിയിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കോക്രച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്...

DON'T MISS

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

ജോലി നഷ്ടപ്പെട്ടു, മൂന്ന് ബിസിനസ് പരാജയങ്ങൾ, അക്കൗണ്ടിൽ വെറും...

സിംഗപ്പൂർ സംരംഭകയായ മിസ നസിലി തന്റെ വിജയത്തിന് പിന്നിലെ തിരിച്ചടികളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും കഥ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്ന് നിരവധി വിജയകരമായ ബ്രാൻഡുകൾ നയിക്കുന്ന സംരംഭകയാണെങ്കിലും, തന്റെ യാത്രയിൽ ജോലി...

PREMIUM

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...