Times Kerala

വ­​ന്യ­​ജീ­​വി ആ­​ക്ര­​മ­​ണ­​ത്തി​ല്‍ അ­​ടി­​യ­​ന്ത­​ര­​പ്ര​മേ​യ നോ­​ട്ടീ­​സ്; ച​ര്‍­​ച്ച ഗുണം ചെയ്യില്ലെന്ന് വ­​നം­​മ​ന്ത്രി

 
 വന്യജീവി ശല്യം- ദീർഘകാല പദ്ധതി നടപ്പിലാക്കും : മന്ത്രി എ. കെ ശശീന്ദ്രൻ

തി­​രു­​വ­​ന­​ന്ത­​പു­​രം: സം­​സ്ഥാ​ന­​ത്ത് വ­​ന്യ­​ജീ­​വി ആ­​ക്ര​മ­​ണം കൂടി വ­​രു­​ന്ന സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ വി­​ഷ​യം നി­​യ­​മ­​സ­​ഭ­​യി​ല്‍ ഉ­​ന്ന­​യി­​ച്ച് പ്ര­​തി­​പ­​ക്ഷം. വി​ഷ­​യം സ­​ഭ നി​ര്‍­​ച്ചി​വ­​ച്ച് ച​ര്‍­​ച്ച ചെ­​യ്യ­​ണ­​മെ­​ന്ന ആവശ്യവുമായി ടി.​സി­​ദ്ദി­​ഖ് നോ­​ട്ടീ­​സ് ന​ല്‍​കി.

ക­​ഴി­​ഞ്ഞ ദി​വ­​സം മാ­​ന­​ന്ത­​വാ­​ടി­​യി​ല്‍ കാ​ട്ടാ­​ന ഒ­​രാ­​ളെ കൊ­​ല­​പ്പെ­​ടു​ത്തി­​യ സം­​ഭ­​വ­​ത്തി​ല്‍ ഉ​ള്‍­​പ്പെ­​ടെ വ­​നം­​വ­​കു­​പ്പി​നും വ­​നം­​മ­​ന്ത്രി​ക്കും വീ​ഴ്­​ച വന്നെന്നും പ്ര­​തി​പ­​ക്ഷം വിമർശിച്ചു. എ­​ന്നാ​ല്‍ വി­​ഷ​യം ച​ര്‍­​ച്ച ചെ­​യ്യു​ന്ന­​ത് ഗു­​ണ­​ത്തേ­​ക്കാ​ള്‍ ഉപരി ദോ­​ഷം ചെ­​യ്യു­​മെ­​ന്ന് വ­​നം­​മ​ന്ത്രി എ.​കെ.​ശ­​ശീ­​ന്ദ്ര​ന്‍ മ­​റു­​പ­​ടി നൽകി. വ­​യ­​നാ­​ട്ടി­​ലെ ആ­​ളെ­​ക്കൊ​ല്ലി കാ​ട്ടാ­​ന ക​ര്‍­​ണാ­­​ട­​ക​യി​ല്‍­​നി­​ന്നാ​ണ് വ​ന്ന­​ത്. ആ­​ന­​യെ­​ക്കു­​റി­​ച്ചു­​ള്ള വി­​വ­​ര­​ങ്ങ​ള്‍ വൈ­​കി­​യാ­​ണ് കർണാടക കൈ­​മാ­​റി­​യ​ത്.

ക​ര്‍­​ഷ­​ക​ന്‍ കൊ​ല്ല­​പ്പെ­​ട്ട­​തി­​ന് ശേ­​ഷ­​മാ­​ണ് റേ​ഡി​യോ കോ­​ള​ര്‍ സി­​ഗ്ന​ല്‍ വി­​വ­​ര­​ങ്ങ​ള്‍ കിട്ടിയതെന്ന് മ​ന്ത്രി പ­​റ​ഞ്ഞു. ആ​ന­​യെ മ­​യ­​ക്കു­​വെ­​ടി വ­​ച്ച് പി­​ടി­​കൂ­​ടാ­​നു­​ള്ള എ​ല്ലാ ന­​ട­​പ­​ടി­​ക​ളും എടുക്കുന്നുണ്ടെന്നും മ­​ന്ത്രി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു. 

Related Topics

Share this story