ജഗ്ദീപ് ധൻകർ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി
Sat, 6 Aug 2022

ന്യൂഡൽഹി: ജഗ്ദീപ് ധൻകർ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 528 വോട്ടുകൾ നേടിയാണ് ധൻകർ ആധികാരിക വിജയം സ്വന്തകമാക്കിയത്. പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവയ്ക്കു 182 വോട്ടുകളാണ് ലഭിച്ചത്. 15 വോട്ടുകൾ അസാധുവായി. കേവല ഭൂരിപക്ഷത്തിന് 372 വോട്ടായിരുന്നു വേണ്ടിയിരുന്നത് ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളായ 788 പേരായിരുന്നു വോട്ടർമാർ. അതിൽ 725 പേർ വോട്ട് ചെയ്തു. ലോക്സഭയിലും രാജ്യസഭയിലു മായി 36 എംപിമാരുള്ള തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയായി.