Times Kerala

പീഡനത്തിനിരയായ പെണ്‍കുട്ടി എലിവിഷം കഴിച്ചു; 21-കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

 
പീഡനത്തിനിരയായ പെണ്‍കുട്ടി എലിവിഷം കഴിച്ചു; 21-കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

കട്ടപ്പന (ഇടുക്കി): വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ വണ്ണപ്പുറം കാളിയാര്‍ പാറപ്പുറത്ത് എമില്‍ (21)നെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തി കേസെടുത്തു.


19-കാരിയായ പെണ്‍കുട്ടി കഴിഞ്ഞദിവസമാണ് വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പീഡനത്തിനിരയായതായി തെളിയുന്നത് തുടര്‍ന്ന് പെണ്‍കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പീഡിപ്പിക്കപ്പെട്ട സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തുടര്‍ന്നാണ് പോക്‌സോ ചുമത്തി കേസെടുത്തത്.

Related Topics

Share this story