തെലങ്കാനയിൽ സ്ത്രീധന പീഡനം; 22-കാരിയെ ഭർത്താവ് അടിച്ചു കൊന്നു, നടുക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ | Dowry Death

തെലങ്കാനയിൽ സ്ത്രീധന പീഡനം; 22-കാരിയെ ഭർത്താവ് അടിച്ചു കൊന്നു, നടുക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ | Dowry Death
Updated on

ഹൈദരാബാദ്: വിക്രാബാദ് സ്വദേശിനി അനിഷയാണ് ഭർത്താവ് പരമേഷ് കുമാറിന്റെ (28) ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ടത്. എട്ട് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. കൊലപാതകത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ വീടിന് പുറത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

വീടിന്റെ വാതിൽ തുറക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ അനുഷ താക്കോൽ ദൂരേക്ക് വലിച്ചെറിഞ്ഞു. ഇതിൽ പ്രകോപിതനായ പരമേഷ് അനുഷയുടെ വയറിൽ തൊഴിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. തുടർന്ന് സമീപത്തുണ്ടായിരുന്ന മരത്തടി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.മർദനം കണ്ട് ഓടിയെത്തിയ അയൽവാസി പരമേഷിനെ തടയാൻ ശ്രമിച്ചെങ്കിലും അനുഷയ്ക്ക് അപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്ത്രീധനത്തിന്റെ പേരിൽ പരമേഷ് സ്ഥിരമായി അനുഷയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് ദിവസം മുൻപ് പിണങ്ങിപ്പോയ അനുഷയെ സമാധാന ചർച്ചകൾക്കൊടുവിലാണ് പരമേഷ് തിരിച്ചുകൊണ്ടുവന്നത്. എന്നാൽ വീട്ടിലെത്തിയതിന് പിന്നാലെ വീണ്ടും തർക്കവും മർദനവും ഉണ്ടാവുകയായിരുന്നു.

അനുഷയുടെ സഹോദരൻ നൽകിയ പരാതിയിൽ വിക്രാബാദ് പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചിട്ടുണ്ട്. പരമേഷ് കുമാറിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com