താനെ: സാരി വാങ്ങിത്തന്നില്ലെന്നതിനെച്ചൊല്ലിയുണ്ടായ കുടുംബ വഴക്കിനൊടുവിൽ ഭർത്താവിനെ പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ 30-കാരിയായ യുവതി അറസ്റ്റിൽ. ബദ്ലാപ്പൂർ ഈസ്റ്റിൽ താമസിക്കുന്ന ബിഹാർ റോഹ്താസ് സ്വദേശിനി സുനിതാദേവി ഹരിറാം സിംഗാണ് അറസ്റ്റിലായത്. ഭർത്താവിന്റെ മരണം അപകടമരണമാണെന്ന് വരുത്തിത്തീർത്ത് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇവർ ആദ്യം ശ്രമിച്ചിരുന്നു.(Thane Woman Arrested For Strangling Husband Over Saree Dispute Badlapur)
ജൂലൈ 19-നാണ് ബദ്ലാപ്പൂർ ഈസ്റ്റിലെ ഇവരുടെ വീട്ടിൽ വെച്ച് ദാരുണമായ സംഭവം നടന്നത്. 35-കാരനായ ഹരിറാം കിഷുൺജി സിംഗാണ് കൊല്ലപ്പെട്ടത്. സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി ദമ്പതികൾ തമ്മിൽ കടുത്ത തർക്കമുണ്ടായി. തുടർന്ന് ആഗ്രഹാധിക്യത്താൽ സുനിതാദേവി പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് ഭർത്താവിനെ ക്രൂരമായി മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ഭർത്താവിന്റെ പെട്ടെന്നുള്ള മരണം അപകടമാണെന്ന് കാണിച്ച് ഇവർ പോലീസിൽ മൊഴി നൽകിയിരുന്നു. തുടർന്ന് പോലീസ് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. എന്നാൽ ഗവൺമെന്റ് ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. കുടുംബാംഗങ്ങളോടും കെട്ടിട ഉടമയോടും നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യയിലേക്ക് സംശയം നീളുകയായിരുന്നു. താനെ ബദ്ലാപ്പൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത സുനിതാദേവിയെ പ്രാദേശിക കോടതി ജൂലൈ 29 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Story Summary
A 30-year-old woman, Sunitadevi Hareram Singh, was arrested in Thane’s Badlapur for allegedly murdering her 35-year-old husband, Hareram Singh, following a dispute over him not buying her sarees. The accused assaulted him with a pressure cooker lid and strangled him to death on July 19.


